• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസി ബസ് ഡിപ്പോ പൂട്ടി


Updated: June 20, 2018, 1:42 PM IST
ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസി ബസ് ഡിപ്പോ പൂട്ടി

Updated: June 20, 2018, 1:42 PM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ തലസ്ഥാനത്തെ ഈഞ്ചയ്ക്കൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടി. എ.സി വോൾവോ ബസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ഈഞ്ചയ്ക്കൽ ഡിപ്പോയുടെ പ്രവർത്തനം ചൊവ്വാഴ്ച രാത്രിയോടെയാണ് അവസാനിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന 39 എ.സി വോൾവോ ബസുകൾ സിറ്റി ഡിപ്പോയിലേക്ക് മാറ്റി. നിലവിൽ 16 ബസുകളാണ് സർ‌വീസ് നടത്തുന്നത് ബാക്കിയുള്ളവയെല്ലാം കട്ടപ്പുറത്താണ്.

നഗരത്തിലെ തിരക്കിലേക്ക് കടക്കാതെ ദീർഘദൂര ബസുകൾ പുറപ്പെടാനൊരിടമെന്ന ലക്ഷ്യത്തോടെയാണ് ഈഞ്ചയ്ക്കൽ ബസ് ടെർമിനൽ സ്ഥാപിച്ചത്. പത്തുവർഷത്തിലേറെയായി ഈ പദ്ധതി പരിഗണനയിലുണ്ട്. ഇടയ്ക്കിടെ ഗതാഗതമന്ത്രിമാർ ഇവിടം സന്ദർശിക്കുകയും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യാറുള്ളതാണ്. ഇപ്പം ശരിയാക്കിതരാം എന്നു പറഞ്ഞ് മടങ്ങുന്നവർ പിന്നെ ഈഞ്ചയ്ക്കലിന്റെ കാര്യത്തിൽ നിശബ്ദരാകുകയാണ് പതിവ്. പിന്നീടാണ് ജൻറം ബസുകളുടെ ശവപ്പറമ്പായി ഈഞ്ചയ്ക്കലിനെ മാറ്റിയത്. ജൻറം ബസുകൾ ഇവിടെയാണ് രാത്രി നിർത്തിയിട്ടിരുന്നത്.

ഈഞ്ചയ്ക്കൽ ഡിപ്പോയുടെ 1.75 സെന്റ് ഭൂമി 1.75 ലക്ഷം രൂപക്ക് സ്വകാര്യ വ്യക്തിക്കു വിറ്റ സംഭവം നേരത്തെ വിവാദമായിരുന്നു. ആധാരം റജിസ്റ്റർ ചെയ്തില്ലെങ്കിലും 1.4 ലക്ഷം രൂപ വാങ്ങി ഭൂമി വിട്ടുകൊടുത്തു. ക്രമവിരുദ്ധമായ ഇടപാട് മുൻ മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്യമാണ് കണ്ടെത്തിയത്. തുക തിരികെ നൽകാൻ തീരുമാനിച്ചുവെങ്കിലും ഭൂമി ഏറ്റെടുത്തയാൾ കൈപ്പറ്റാൻ തയാറാകുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡിന്റെ അനുമതിയോടെയാണ് ഇടപാടെന്നാണ് വാദം. എന്നാൽ, വസ്തുവിൽക്കാൻ കെ.എസ്.ആർ.ടി.സിയുടെ എസ്റ്റേറ്റ് വിഭാഗത്തിന് അധികാരമില്ല. സ്ഥാപനത്തിന്റെ വസ്തുവകകൾ സംരക്ഷിക്കുകയാണ് പ്രധാന ചുമതല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് എസ്റ്റേറ്റ് വിഭാഗമാണ്. ഇതിന്റെ മറവിലാണ് രേഖകൾ തയ്യാറാക്കി ഉദ്യോഗസ്ഥർ പണം സ്വീകരിച്ചത്.
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍