• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജോലിക്കു പോകുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു

Gowthamy GG
Updated: March 9, 2018, 6:45 PM IST
ജോലിക്കു പോകുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു
only for representation
Gowthamy GG
Updated: March 9, 2018, 6:45 PM IST
പൊൻകുന്നം: ജോലിക്കു പോകുന്നതിനിടെ കെഎസ്ആർടിസി കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. ചിറക്കടവ് ഇടഭാഗം മനമനാൽ അജിമോൻ(45) ആണ് മരിച്ചത്. എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ ആണ് അജിമോൻ. വെള്ളിയാഴ്ച പുലർച്ചെ 3. 30ഓടെയാണ് സംഭവം.

എറണാകുളത്തിന് പോകുന്നതിനായി പൊൻകുന്നത്ത് എത്തിയപ്പോൾ അജിമോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട് ഇരുപത്തിയാറാം മൈൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽവെച്ച് മരിക്കുകയായിരുന്നു. അമ്പിളിയാണ് അജിമോന്റെ ഭാര്യ. വിഷ്ണു, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
First published: March 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍