• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വളയം പിടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച ഡ്രൈവറുടെ പണിപോയി


Updated: February 22, 2018, 11:49 PM IST
വളയം പിടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച ഡ്രൈവറുടെ പണിപോയി

Updated: February 22, 2018, 11:49 PM IST
കോട്ടയം: യാത്രക്കാരുടെ ജീവന്‍ പണയംവെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ എസ് ആര്‍ ടി സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. കെ എസ് ആര്‍ ടി സി എംഡി എ ഹേമചന്ദ്രന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. അപകടകരമായ രീതിയില്‍ മൊബൈൽ ഉപയോഗിച്ച് കൊണ്ട് കിലോമീറ്ററുകളോളം ബസ് ഓടിച്ചത്. യാത്രക്കാരൻ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഡ്രൈവറെ കുരുക്കിയത്.

കുമളി ഡിപ്പോയിലെ ആര്‍ എ കെ 580 നമ്പറിലുള്ള ബസിലെ ഡ്രൈവറാണ് മനുഷ്യജീവന് വില നല്‍കാതെ ഇങ്ങനെ വണ്ടിയോടിക്കുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

'ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കും' ഏന്ന മുന്നറിയിപ്പുകള്‍ പല കെ എസ് ആര്‍ ടി സി ബസുകളിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
First published: February 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍