• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെഎസ്ആര്‍ടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

gopika.gs | news18
Updated: April 21, 2018, 6:32 PM IST
കെഎസ്ആര്‍ടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
gopika.gs | news18
Updated: April 21, 2018, 6:32 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ മുന്നിൽ ജീവനൊടുക്കാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ രാജശേഖരന്‍ നായരാണ് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് ഓഫീസറുടെ കാര്യാലയത്തിലെത്തി വിഷം കഴിച്ചത്. തൊഴില്‍ പീഡനം മൂലമാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ബന്ധുക്കുടെ ആരോപണം. ഈ മാസം ഏഴിന് ഡിപ്പോയില്‍ മദ്യപിച്ചെത്തിയ രാജശേഖരന്‍ നായര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ടായിരുന്നു. എന്നാല്‍ ഈ ദിവസം ഇയാൾ ഡ്യൂട്ടിയില്‍ അല്ലായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.

ദേഹോപദ്രവമേല്‍പ്പിച്ചതിന്റെ പേരില്‍ രാജശേഖരന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍വൈരാഗ്യം മൂലം ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഓഫീസില്‍ മദ്യപിച്ചെത്തിയത് പരിശോധനയില്‍ ബോധ്യമായിരുന്നെന്നാണ് ഡിപ്പോ അധികൃതരുടെ നിലപാട്.

നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ രാജശേഖരന്‍ നായര്‍ ഉച്ചയോടെയാണ് ഓഫീസില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വിഷം കുടിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല.
First published: April 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍