• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുരുന്നുകളെ കൊല്ലുന്ന പുലി : നടപടിയെടുക്കാതെ സർക്കാർ

കഴിഞ്ഞ പത്ത് വർഷത്തിനിടെ വാൽപ്പാറയിൽ പുലി വകവരുത്തിയത് എട്ട് കുട്ടികളെയാണ്


Updated: February 10, 2018, 8:19 PM IST
കുരുന്നുകളെ കൊല്ലുന്ന പുലി : നടപടിയെടുക്കാതെ സർക്കാർ
Image for representation only. (Photo: AP)

Updated: February 10, 2018, 8:19 PM IST
തൃശ്ശൂർ : കഴിഞ്ഞ ദിവസം വീടിനു മുന്നിൽ നിന്നാണ് നാലര വയസുകാരനായ സെയ്തുളിനെ പുലി കൊണ്ടു പോയത്. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ രണ്ടര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ തല വേർപ്പെട്ട നിലയിലാണ് ആ കുഞ്ഞു ശരീരം കണ്ടെടുത്തത്. തൃശ്ശൂർ വാൽപ്പറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഈ പ്രദേശത്ത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാൽപ്പാറയിൽ പുലി വകവരുത്തിയത് എട്ട് കുട്ടികളെയാണ്. എല്ലാവരും പത്ത് വയസിന് താഴെയുള്ളവർ. ഭൂരിഭാഗവും തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന ഈ മേഖലയിൽ മാതാപിതാക്കൾ പണിക്ക് പോകുന്നതോട കുട്ടികൾ വീട്ടിൽ തനിച്ചാകുന്നതാണ് അപകടസാധ്യത കൂട്ടുന്നത്.

പലതവണ പരാതി നൽകിയിട്ടും അധികൃതർ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വാൽപ്പാറ മേഖല കേരള-തമിഴ്‌നാട് അതിർത്തിപ്രദേശമായതിനാൽ പ്രശ്‌നത്തിൽ ഇടപെടേണ്ടത് ആരാണെന്ന തർക്കമാണ് നടപടികൾ സങ്കീർണ്ണമാക്കുന്നത്. പുലിയുടെ ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ ഒരു കെണി സ്ഥാപിക്കുക മാത്രമാണ് വനം വകുപ്പ് ചെയ്തത്. എന്നാൽ പുലിയുടെ ആക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പലരും കുട്ടികളെ ഒറ്റയ്ക്കാകി പോകാനുള്ള ഭയത്തെ തുടർന്ന് ജോലിക്കും പോകുന്നില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

 

 

 
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍