• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജനശ്രദ്ധയാകര്‍ഷിച്ച് മടവൂര്‍ പാറ

news18
Updated: February 19, 2018, 10:33 PM IST
ജനശ്രദ്ധയാകര്‍ഷിച്ച് മടവൂര്‍ പാറ
news18
Updated: February 19, 2018, 10:33 PM IST
സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് തിരുവന്തപുരം ജില്ലയിലെ മടവൂര്‍പ്പാറ. പരമശിവന്‍റെ പ്രതിഷ്ഠയുള്ള ഏകദേശം 1300 വര്‍ഷം പഴക്കമുള്ള ഗുഹാക്ഷേത്രമാണ് ഇവിടുത്തെ മുഖ്യആകര്‍ഷണം. 1960 കളില്‍ തന്നെ മടവൂര്‍പ്പാറയെ പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു.ചരിത്രവും ഐതീഹ്യവും ഉറങ്ങുന്ന ഇവിടം ടൂറിസ്സം മേഖലയാക്കി മാറ്റാന്‍ രണ്ട് പതിറ്റാണ്ട് മുന്‍പാണ് സര്‍ക്കാര്‍ ആലോചിച്ചിക്കുന്നത്.

മന്ത്രി എം.എ ബേബി സാംസ്‌കാരിക മന്ത്രിയായ വേളയില്‍ പാറയുടെ മുകളിലേക്ക് മുളപ്പാലം പണിത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ടൂറിസം വികസനത്തിന് ഏഴ് കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നത്. പദ്ധതിപൂര്‍ത്തിയാകുന്നതോടെ കാട്ടായിക്കോണം മടവൂര്‍പ്പാറ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ ഇടം നേടും.



പാറയുടെ മുകളിലേക്കുള്ള യാത്ര അല്‍പം സാഹസികമാണ്. പാറയ്ക്ക് മുകളിലായി വിശ്രമിക്കുന്നതിന് മുള കൊണ്ട് സങ്കേതങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസം വികസനം വരുന്നതോടെ അഡ്വഞ്ചര്‍ സോണ്‍, ആംഫി തിയറ്റര്‍, ഒഴുകുന്ന കോട്ടേജുകള്‍, വാട്ടര്‍ ഫൗണ്ടന്‍, കഫെറ്റീരിയ, തുടങ്ങി വന്‍ സംവിധാനങ്ങളാണ് പുതിയതായി ഒരുങ്ങുന്നത്.
First published: January 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍