• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലപ്പുറത്ത് കാന്‍സര്‍ ചികിത്സാ കേന്ദ്രം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു

news18
Updated: February 10, 2018, 8:12 PM IST
മലപ്പുറത്ത് കാന്‍സര്‍ ചികിത്സാ കേന്ദ്രം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു
news18
Updated: February 10, 2018, 8:12 PM IST
മലപ്പുറം : ജില്ലയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും നൂതന ചികിത്സാ സൗകര്യങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

2016 ലാണ് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എിവയുടെ മാതൃകയില്‍ 300 കിടക്കകള്‍, അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍, പുനരധിവാസം എന്നിവയുള്‍പ്പെടെ 340 കോടി രൂപയുടെ പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. പാണക്കാട് ഇന്‍കലിന്റെ 25 ഏക്കര്‍ ഭൂമിയും ഇതിനായി നീക്കി വച്ചിരുന്നു. വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിക്കായി നീക്കി വച്ച സ്ഥലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാനാണ് നീക്കം.



അതോസമയം പദ്ധതി ഉപേക്ഷിക്കരുതെന്നാണ് സി.പി.എം ജില്ലാ ഘടകത്തിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെം ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

 

 

 

 
First published: January 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍