• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകന്റെ ഘാതകന് നിരുപാധികം മാപ്പ്; റമദാന്‍ മാസത്തില്‍ ക്ഷമയുടെ പാഠം പകര്‍ന്ന് ഒരമ്മ

news18india
Updated: May 31, 2018, 1:18 PM IST
മകന്റെ ഘാതകന് നിരുപാധികം മാപ്പ്; റമദാന്‍ മാസത്തില്‍ ക്ഷമയുടെ പാഠം പകര്‍ന്ന് ഒരമ്മ
news18india
Updated: May 31, 2018, 1:18 PM IST
ഒറ്റപ്പാലം: റമദാന്‍ മാസത്തില്‍ ക്ഷമയുടെ പാഠം പകര്‍ന്ന് ഒരമ്മ. മകന്റെ ഘാതകന് നിരുപാധികം മാപ്പു നല്‍കിയാണ് ഒറ്റപ്പാലം സ്വദേശി പാലത്തിങ്കല്‍ അയിഷ നന്മയുടെ സന്ദേശം പകരുന്നത്.

ഒറ്റപ്പാലം പാലത്തിങ്ങല്‍ ആയിഷാബീവിയുടെ മകന്‍ മുഹമ്മദ് ആസിഫ്(24) സൗദിയിലെ അല്‍ഹസയില്‍ വെച്ചാണ് ആറു വര്‍ഷം മുന്‍പ് കൊലചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി മഹ്റം മലി ഷഫിയുള്ള(35) യാണ് ആസിഫിനെ കൊലപ്പെടുത്തിയത്.

സൗദിയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലിചെയ്തിരുന്ന ഇരുവരും ഒരേ മുറിയിലായിരുന്നു താമസം. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞെത്തി ഇരുവരും ഉറങ്ങാന്‍ കിടന്നു. രാത്രി ഷഫിയുള്ള ആസിഫിനെ കൊലപ്പെടുത്തി. കൊലയുടെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല.

ജയിലില്‍വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ഇയാളെ മാനസികരോഗ ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. സൗദി നിയമമനുസരിച്ച് വധശിക്ഷ കാത്ത് കഴിയുമ്പോഴാണ് സഫീറുള്ളക്ക് മാപ്പ് നല്‍കാന്‍ ആസിഫിന്റെ ഉമ്മ തയ്യറായത്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയുടെ കുടുംബത്തിന് മാപ്പു നല്‍കി കൊണ്ടുള്ള രേഖകള്‍ അയിഷ കൈമാറി

ഉത്തര്‍പ്രദേശില്‍ തീര്‍ത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം കഴിഞ്ഞിരുന്നത് സഫീറുള്ളയെ ആശ്രയിച്ചായിരുന്നു. പൊറുക്കാനാകാത്ത തെറ്റിന് മാപ്പ് ലഭിച്ചതോടെ സഫീറുള്ളയുടെ കുടുംബം കണ്ണീര്‍ കയത്തില്‍ നിന്നും കരകയറുകയാണ്.

കെ എം സി സി.ാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. അവര്‍ ഉത്തര്‍പ്രദേശിലെ പ്രതിയുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടു. അദ്ദേഹം ഒറ്റപ്പാലത്തെ ആസിഫിന്റെ ഉമ്മയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അങ്ങനെ ഒരു ഉപാധികളുമില്ലാതെ പുണ്യമാസത്തില്‍ മകന്റെ കൊലയാളിക്ക് മാപ്പുനല്‍കാന്‍ ഉമ്മ തയ്യാറാകുകയായിരുന്നു.
First published: May 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626