• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാണാതായ യുവാവ് സിംഹക്കൂട്ടിൽ

Gowthamy GG
Updated: February 22, 2018, 5:02 PM IST
കാണാതായ യുവാവ് സിംഹക്കൂട്ടിൽ
Gowthamy GG
Updated: February 22, 2018, 5:02 PM IST
തിരുവനന്തപുരം: മദ്യലഹരിയിൽ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. തിരുവനന്തപുരം മൃഗശാലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മൂന്നു ദിവസം മുമ്പ് ഒറ്റപ്പാലത്തു നിന്ന് കാണാതായ തോണിപ്പാടത്ത് വീട്ടിൽ മുരുകൻ ആണ് സിംഹക്കൂട്ടിൽ ചാടിയത്. ജീവനക്കാരുടെ ഇടപെടൽ കൊണ്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. മുരുകനെ പോലീസിന് കൈമാറി.

ചുറ്റുമതിൽ ചാടിക്കടന്ന ശേഷം മുട്ടിലിഴഞ്ഞാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറാൻ ശ്രമിച്ചത്. കാഴ്ചക്കാർ ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാർ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റുകയായിരുന്നു. മൃഗശാലയിലേക്ക് ചാടിയപ്പോഴുണ്ടായ നേരിയ പരുക്ക് ഒഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. ഒന്നര വയസുള്ള സിംഹമാണ് കൂട്ടിലുണ്ടായിരുന്നത്.

ഒരു കേസിൽ പ്രതിയായ ഇയാളെ കാണാനില്ലെന്ന വാർത്ത പത്രങ്ങളിലടക്കം വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മൃഗശാലയിലെത്തി അതിക്രമം നടത്തിയത്.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍