• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

30 ഏക്കറില്‍ ജൈവവൈവിധ്യ വിസ്മയമൊരുക്കി മാംഗോ മെഡോസ്


Updated: March 1, 2018, 1:04 AM IST
30 ഏക്കറില്‍ ജൈവവൈവിധ്യ വിസ്മയമൊരുക്കി മാംഗോ മെഡോസ്

Updated: March 1, 2018, 1:04 AM IST
കോട്ടയം: ജൈവവൈവിധ്യങ്ങളുടെ കലവറ ഒരുക്കി വ്യത്യസ്തനായിരിക്കുകയാണ് കോട്ടയം കടുത്തുരുത്തി സ്വദേശി എന്‍.കെ.കുര്യന്‍. മുപ്പത് ഏക്കറില്‍ ഒരുക്കിയിരിക്കുന്ന ഇദ്ദേഹത്തിന്റെ മാംഗോ മെഡോസ് എന്ന പരിസ്ഥിതി സൗഹൃദ പാര്‍ക്കില്‍ വിവിധ കാലാവസ്ഥകളില്‍ വളരുന്ന ചെറുസസ്യങ്ങള്‍ മുതല്‍ വന്‍ വൃക്ഷങ്ങള്‍ വരെയുണ്ട്. 125 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന മാംഗോ മെഡോസ് ഇതിനോടകം തന്നെ ഗിന്നസ് ബു്ക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടവും തേടിയിട്ടുണ്ട്.



കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ ആയംകുടി ഗ്രാമത്തിലാണ് പരിസ്ഥിതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിച്ച് മാംഗോ മെഡോസ് സ്ഥിതി ചെയ്യുന്നത്. അറബിനാടുകളിലെ ഈന്തപ്പനയും, കായ്ഫലം വന്ന രുദ്രാക്ഷ വൃക്ഷങ്ങളും ഉള്‍പ്പെടെ 4800 ല്‍പരം വൃക്ഷ-സസ്യലതാദികള്‍ ഇവിടെയുണ്ട്. അറുപത്തിനാലിലധികം ഇനങ്ങളില്‍ ഉള്ള മീനുകള്‍ അടങ്ങിയ അഞ്ചേക്കറില്‍ അധികം വരുന്ന കുളം, ഗോശാല, ഫാം ഹൗസ്, പക്ഷി നിരീക്ഷണ കേന്ദ്രം എന്നിവയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി നിരവധിയാളുകളാണ് സസ്യജാലങ്ങളുടെ പഠനത്തിനായി ഇവിടെ വന്നു പോകുന്നത്.

 

 

 
First published: January 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍