• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുതുപ്പാടിയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകളെത്തി


Updated: April 26, 2018, 2:25 PM IST
പുതുപ്പാടിയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകളെത്തി

Updated: April 26, 2018, 2:25 PM IST
കോഴിക്കോട്: പുതുപ്പാടിയില്‍ വീണ്ടും ആയുധ ധാരികളായ മാവോയിസ്റ്റുകളെത്തി. കണ്ണപ്പന്‍കുണ്ട് മേലേ പരപ്പന്‍പാറ കുഞ്ഞുമോന്റെ വീട്ടിലാണ് നാലംഗ മാവോയിസ്റ്റുകള്‍ എത്തിയത്. കാട്ടുതീ മാസികയും നോട്ടീസും നല്‍കിയ മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. സമീപത്തെ വീട്ടില്‍ ഞായറാഴ്ച എത്തിയ സംഘമാണ് ഇവിടെയും എത്തിയതെന്നാണ് സൂചന.

പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് മേലേ പരപ്പന്‍പാറയിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന കുഞ്ഞുമോന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മാവോയിസ്റ്റുകള്‍ എത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരഷനുമണ് രാത്രി ഏഴുമണിയോടെ യൂണിഫോമില്‍ ഇവരുടെ വീട്ടില്‍ എത്തിയത്. ഈ സമയം കുഞ്ഞുമോന്‍റെ മകന്‍ ബാബു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഭക്ഷണം ആവശ്യപ്പെട്ടുവെന്നും ഭക്ഷണം പാകംചെയ്ത് നല്‍കിയെന്നും ബാബു പറഞ്ഞു.

മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്ത സംഘം രാത്രി പത്തരയോടെയാണ് മടങ്ങിയത്. കാട്ടു തീ മാസികയും നോട്ടീസും വീട്ടുകാർക്ക് നൽകി. വയനാട് ജില്ലയിലെ ലക്കിടിയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്തുനിന്നാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് സൂചന. ഇതുവഴിയാണ് ഇന്റലിജന്‍സ് വിഭാഗവും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍