• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓട് കൊതുകേ...കളി കുന്നുകുഴി വാർഡിൽ വേണ്ട

Gowthamy GG | news18
Updated: June 13, 2018, 3:18 PM IST
ഓട് കൊതുകേ...കളി കുന്നുകുഴി വാർഡിൽ വേണ്ട
Gowthamy GG | news18
Updated: June 13, 2018, 3:18 PM IST
തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ചാ വ്യാധികൾ പരത്തുന്ന കൊതുകുകൾ അവധിയെടുക്കാതെ ആക്രമണം തുടങ്ങിയിരിക്കുകയാണ്. അവധിയെടുക്കാതെ ആക്രമണം നടത്തുന്ന കൊതുകിനെ തുരത്താൻ അവധി ദിവസങ്ങളിലും ഫോഗിംഗ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കുന്നുകുഴി വാർഡ് കൗൺസിലർ ഐപി ബിനു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ സമ്മാനമായി നൽകിയ ഫോഗിംഗ് മെഷീൻറെ ഉദ്ഘാടനവും നടന്നു.

ഇക്കാര്യം ഫെയ്സ്ബുക്കിലൂടെയാണ് കൗൺസിലർ അറിയിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിലും ഫോഗിംഗ് നടത്തണമെങ്കിൽ വാർഡിന് സ്വന്തമായി ഒരു ഫോഗിംഗ് മെഷീൻ വേണ്ടിയിരുന്നുവെന്നും ഈ ആവശ്യം കണ്ടറിഞ്ഞിട്ടാകണം അരലക്ഷം രൂപയുടെ ഫോഗിംഗ് മെഷീൻ സമ്മാനമായി വാങ്ങി നൽകിയെന്നും ബിനു വ്യക്തമാക്കുന്നു. ഫോഗിംഗ് മെഷീൻ സംഭാവന ചെയ്തയാൾക്കും കുടുംബത്തിനും കൗൺസിലർ നന്ദി അറിയിക്കുന്നു.

ഇപ്പോൾ കുന്നുകുഴി വാർഡിന‍റെ മുക്കും മൂലയും നടന്ന് കൊതുകിനെ തുരത്തുന്ന ജോലി കൗൺസിലർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അവധിയെടുക്കാത്ത കൊതുകുകളെ നിവാരണം ചെയ്യുന്നതിന് ഇനി അവധിയില്ലെന്നും ബിനു വ്യക്തമാക്കുന്നു. കൊതുകു പരത്തുന്ന പകർച്ചാ വ്യാധികൾ പെരുകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കൗണ്‍സിലറുടെ ഈ തീരുമാനം.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍