• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സര്‍ഗശേഷി കൊണ്ട് പരിമിതികളെ തോല്‍പ്പിച്ച് മൃദുല

news18
Updated: March 1, 2018, 12:29 AM IST
സര്‍ഗശേഷി കൊണ്ട് പരിമിതികളെ തോല്‍പ്പിച്ച് മൃദുല
news18
Updated: March 1, 2018, 12:29 AM IST
കോഴിക്കോട്: സര്‍ഗശേഷി കൊണ്ട് തൻ്റെ പരിമിതികളെ തോല്‍പ്പിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ മൃദുല. അപകടത്തെ തുടര്‍ന്ന് വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട ഇവര്‍ തൻ്റെ പരിമിതികളില്‍ ഊര്‍ജം നിറച്ച് എഴുത്തിലേക്ക് തിരിയുകയാണുണ്ടായത്. അപ്രതീക്ഷിതമായി എത്തിയ വിധിയോട് തോല്‍ക്കാന്‍ തയ്യാറാകാതെ ഇടതുകൈ കൊണ്ട് എഴുതിപ്പഠിച്ച് തുടങ്ങിയ മൃദുല മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ തൻ്റെ ആദ്യനോവല്‍ പൂര്‍ത്തിയാക്കി.



ഒരു ദിവസം ഒരു പേജ് എന്ന രീതിയില്‍ എഴുതിത്തുടങ്ങിയ ഈ വീട്ടമ്മയുടെ സര്‍ഗശേഷിക്ക് മുമ്പില്‍ പരിമിതികള്‍ തല കുനിക്കുകയായിരുന്നു. ആദ്യം ചെറുകഥകള്‍ എഴുതിത്തുടങ്ങിയ മൃദുലയ്ക്ക് ശക്തി പകര്‍ന്ന് ഭര്‍ത്താവും രണ്ടുമക്കളും കൂടെ നിന്നപ്പോള്‍ 'സൂര്യന്‍ അസ്തമിക്കുന്നില്ല' എന്ന ആദ്യനോവല്‍ പിറവിയെടുത്തു. നോവല്‍ പ്രകാശനം ചെയ്തത് എഴുത്തുകാരിയായ പി.വത്സല ആയിരുന്നു. ഇപ്പോള്‍ തൻ്റെ രണ്ടാമത്തെ നോവലിൻ്റെ തിരക്കിലാണ് മൃദുല.
First published: January 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍