• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കും

news18
Updated: April 25, 2018, 1:56 AM IST
ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കും
news18
Updated: April 25, 2018, 1:56 AM IST
മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടയം ഉള്ളവരെ കുടിയൊഴിപ്പിക്കാതെ പകരം ഭൂമി ഏറ്റെടുത്ത് നിലവിലെ വിസ്തീർണം നിലനിർത്തും. നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തികൾ പുനർനിർണയിക്കണമെന്ന ശുപാർശ മന്ത്രിസഭാ ഉപസമിതി സർക്കാരിന് നൽകിയിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ നിർണായക തീരുമാനം.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തീർണം 3200 ഹെക്ടർ ആയി നിലനിർത്തും. എന്നാൽ, നിലവിൽ പദ്ധതി പ്രദേശത്ത പട്ടയ ഭൂമിയുള്ളവരെ കുടിയൊഴിപ്പിക്കില്ല. ഇതിനുപകരം വനമേഖലയിൽ നിന്ന് ഭൂമി ഏറ്റെടുത്ത് ഉദ്യാനത്തിന് കൈമാറും.

പ്രദേശത്തെ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചു മാറ്റും. ജോയ്സ് ജോർജിന്‍റെ ഭൂമിയുൾപ്പെടെ ഉള്ള വിവാദ പട്ടയങ്ങളിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമായിരിക്കും തുടർനടപടി. കൊട്ടക്കമ്പൂർ, വട്ടവട വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന നിർമാണ നിരോധനവും മന്ത്രിസഭായോഗ തീരുമാനത്തോടെ നീങ്ങും.

അതേസമയം, തീരപ്രദേശത്തു നിന്ന് അൻപതുമീറ്റർ മാറി മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ചുനൽകാനുള്ള പുതിയ പദ്ധതിക്കും മന്ത്രിസഭ രൂപം നൽകി. സംസ്ഥാനത്തെ കടൽക്ഷോഭത്തെ തുടർന്ന് വീട് പൂർണമായി തകർന്നവർക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. തീരദേശം സംരക്ഷിക്കുന്നതിന് കുടുതൽ കടൽ ഭിത്തികൾ നിർമിക്കാനും തീരുമാനമായി.
First published: April 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍