• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊല്ലത്ത് നവജാതശിശുവിന്‍റെ മൃതദേഹം തെരുവ് പട്ടികൾ കടിച്ച് കീറിയ നിലയിൽ

News18 Malayalam
Updated: April 21, 2018, 6:48 PM IST
കൊല്ലത്ത് നവജാതശിശുവിന്‍റെ മൃതദേഹം തെരുവ് പട്ടികൾ കടിച്ച് കീറിയ നിലയിൽ
Representative Image
News18 Malayalam
Updated: April 21, 2018, 6:48 PM IST
കൊല്ലം: കൊല്ലം പുത്തൂരിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് പട്ടികൾ കടിച്ച് കീറിയ നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മൃതദേഹം പെൺകുട്ടിയുടെതാണൊ, ആൺകുട്ടിയുടേതാണൊ എന്ന് തിരിച്ചറിയാനാകു എന്ന് പൊലീസ് അറിയിച്ചു.

പുത്തൂർ കാരിക്കൽ സ്വദേശി ദിവ്യയുടെ വീട്ട് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തെരുവ് പട്ടികൾ അസ്വഭാവികമായി കുരയ്ക്കുന്നത് കേട്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പട്ടികൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹം. കൊട്ടാരക്കര റൂറൽ എസ് ബി അശോകന്റെ നേതൃത്വത്തിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കി.

മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം ആൺകുട്ടിയുടേതാണൊ പെൺകുട്ടിയുടേതാണൊ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.. പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
First published: April 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...