• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഊരുമക്കളുടെ ആവശ്യമറിഞ്ഞ് ജില്ലാ ജഡ്ജി; ഒടുവില്‍ മൂലഗംഗലിലേക്ക് 'ആനവണ്ടി' എത്തി

news18
Updated: May 17, 2018, 2:29 PM IST
ഊരുമക്കളുടെ ആവശ്യമറിഞ്ഞ് ജില്ലാ ജഡ്ജി; ഒടുവില്‍ മൂലഗംഗലിലേക്ക് 'ആനവണ്ടി' എത്തി
news18
Updated: May 17, 2018, 2:29 PM IST
അഗളി: വര്‍ഷങ്ങളായുള്ള ഗോത്രജനതയുടെ ആവശ്യം നിറവേറ്റി പാലക്കാട് മൂലഗംഗലിലേക്ക് 'ആനവണ്ടി' ഹോണടിച്ചെത്തി. ഇവിടത്തെ ആദിവാസി സമൂഹത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മൂലഗംഗല്‍ - ആനക്കട്ടി റൂട്ടില്‍ ഒരു ബസ് സര്‍വീസ് എന്നത്.

പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വെച്ചപ്പതി, വെള്ളകുളം, ഗോഞ്ചിയൂര്‍, മൂലഗംഗല്‍ ആദിവാസി ഊരുകളിലെ ജനങ്ങള്‍ക്കാണ് പുതിയ ബസ് സര്‍വീസ് ആശ്വാസമാകുന്നത്. ഷോളയൂരില്‍നിന്ന് 12 കിലോമീറ്റര്‍ നടന്നാണ് ഇവിടത്തെ ജനങ്ങള്‍ ഊരിലെത്തിയിരുന്നത്.

ഈ റൂട്ടില്‍ ഒരു ബസ് സര്‍വീസ് എന്ന ആവശ്യം ഇവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല വാതിലുകളും മുട്ടി പലരോടും പരാതി പറഞ്ഞു. എല്ലാവരും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഒടുവില്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിരയുടെ ഇടപെടലാണ് ഇവര്‍ക്ക് അനുഗ്രഹമായത്.

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നിയോഗിക്കപ്പെട്ട സാമൂഹിക ഓഡിറ്റിന്റെ ഭാഗമായി കെ പി ഇന്ദിര മൂലഗംഗലിലെത്തിയപ്പോള്‍ ഊരുവാസികള്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്
കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ ജെ തച്ചങ്കരിയോട് കെ പി ഇന്ദിര വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
Loading...
ഉടന്‍ പ്രശ്നപരിഹാരമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പത്തു ദിവസത്തിനുള്ളില്‍ ആ വാക്ക് പാലിക്കുകയുംചെയ്തു. നിസലവില്‍ മൂന്ന് ട്രിപ്പുകളാണ് ഇവിടെനിന്ന് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആറിന് മൂലഗംഗലില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഷോളയൂര്‍, വയലൂര്‍, പെട്ടിക്കല്‍, ചിറ്റൂര്‍, ഗൂളിക്കടവുവഴി അഗളിയിലെത്തും. അടുത്ത ട്രിപ്പ് 12.30-ന് അഗളിയില്‍നിന്ന് മൂലഗംഗലിലേക്ക് പുറപ്പെടും. അവസാന സര്‍വീസ് വൈകീട്ട് 5.30-ന് മൂലഗംഗലില്‍നിന്ന് തിരിക്കും.

കെ പി ഇന്ദിര തന്നെയായിരുന്നു ഈ ബസ് റൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും. ഊരുമൂപ്പനും സംഘവുമെത്തി പരമ്പരാഗതപൂജകള്‍ നടത്തിയ ശേഷമായിരുന്നു ബസ് ആദ്യ സര്‍വീസ് ആരംഭിച്ചത്.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍