• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വേനലിനെ പ്രതിരോധിക്കാന്‍ കുളങ്ങളുമായി മുദാക്കല്‍ ഗ്രാമപഞ്ചായത്ത് 

വാട്ടര്‍ അതോറിറ്റിയുടെ സേവനം പോലും ലഭ്യമാകാത്ത ഇടങ്ങളിലെ തരിശു നിലങ്ങളിലായിരുന്നു കുളങ്ങളുടെ നിര്‍മ്മാണം.

news18
Updated: February 10, 2018, 4:38 PM IST
വേനലിനെ പ്രതിരോധിക്കാന്‍ കുളങ്ങളുമായി മുദാക്കല്‍ ഗ്രാമപഞ്ചായത്ത് 
വാട്ടര്‍ അതോറിറ്റിയുടെ സേവനം പോലും ലഭ്യമാകാത്ത ഇടങ്ങളിലെ തരിശു നിലങ്ങളിലായിരുന്നു കുളങ്ങളുടെ നിര്‍മ്മാണം.
news18
Updated: February 10, 2018, 4:38 PM IST
 

വേനലിനെ പ്രതിരോധിക്കാന്‍ കുളങ്ങള്‍ നിര്‍മ്മിച്ച് മുദാക്കല്‍ ഗ്രാമപഞ്ചായത്ത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൊയ്കമുക്ക് വാര്‍ഡിലെ  തൊഴിലുറപ്പ് തൊഴിലാളികളാണ് 10 കുളങ്ങള്‍ നിര്‍മ്മിച്ചത്. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന മേഖലകളിലാണ് കുളങ്ങള്‍. വാട്ടര്‍ അതോറിറ്റിയുടെ സേവനം പോലും ലഭ്യമാകാത്ത ഇടങ്ങളിലെ തരിശു നിലങ്ങളിലായിരുന്നു കുളങ്ങളുടെ നിര്‍മ്മാണം. തൊഴിലുറപ്പു തൊഴിലാളികള്‍ നാല് ഗ്രൂപ്പായി തിരിഞ്ഞാണ് നിര്‍മ്മാണം.14 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും 8 മീറ്റര്‍ ആഴത്തിലുമുള്ള കുളം നിര്‍മ്മാണത്തിന് ഇരുപത് ദിവസത്തോളം വേണ്ടി വരും.

കുളങ്ങള്‍ക്ക് സമീപമുള്ള വയലുകള്‍ പാട്ടത്തിനെടുത്തു തൊഴിലുറപ്പു തൊഴിലാളികള്‍ കൃഷിയിറക്കും. കൂടാതെ കുളത്തില്‍ മത്സ്യ കൃഷി നടത്താനും പദ്ധതിയുണ്ട് . ഇതിനായി കേരള ഫിഷറീസ് വകുപ്പിന്റെ സഹായവും ഉപയോഗപ്പെടുത്തും.കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 30 % സ്ഥലം ഉടമക്കും ബാക്കി തൊഴിലാളികള്‍ക്കും ലഭിക്കും.
മാതൃകാ പദ്ധതി പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ കൂടി നടപ്പാക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

First published: January 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍