• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജൈവക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍സിറ്റി

കോതമംഗലം നഗരപരിധിയിലെ പഴയ കാളവയലിലാണ് തൈകള്‍ ഉത്പ്പാദിപ്പിക്കുവാനായി ആധുനിക സൗകര്യങ്ങളോട് കൂടിയ നഴ്‌സറി ആരംഭിച്ചിരിക്കുന്നത്

news18
Updated: February 10, 2018, 5:07 PM IST
ജൈവക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍സിറ്റി
കോതമംഗലം നഗരപരിധിയിലെ പഴയ കാളവയലിലാണ് തൈകള്‍ ഉത്പ്പാദിപ്പിക്കുവാനായി ആധുനിക സൗകര്യങ്ങളോട് കൂടിയ നഴ്‌സറി ആരംഭിച്ചിരിക്കുന്നത്
news18
Updated: February 10, 2018, 5:07 PM IST
 

കോതമംഗലം : ജൈവപ്പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍സിറ്റി പദ്ധതിയുമായി കോതമംഗലം കൃഷിഭവന്‍. ബ്ലോക്ക് പരിധിയിലെ പത്ത് പഞ്ചായത്തുകളിലും നഗരസഭയിലും ഉള്ള കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോതമംഗലം നഗരപരിധിയിലെ പഴയ കാളവയലിലാണ് തൈകള്‍ ഉത്പ്പാദിപ്പിക്കുവാനായി ആധുനിക സൗകര്യങ്ങളോട് കൂടിയ നഴ്‌സറി ആരംഭിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനാണ് പദ്ധതി. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൂടാതെ തക്കാളി, വെണ്ട, പയര്‍, വെളളരി, വിവിധയിനം മുളകുകള്‍ തുടങ്ങിയവയുടെ തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. വിഷരഹിത പച്ചക്കറി തൈകളുടെ ഉല്‍പ്പാദനം, വിതരണം, കര്‍ഷകര്‍ക്കായി ബ്ലോക്ക് തല കാര്‍ഷിക മാര്‍ക്കറ്റ് എന്നിവയും ഗ്രീന്‍സിറ്റിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
ജനങ്ങളെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് കോതമംഗലം നഗരസഭയും, ബ്ലോക്കും, കൃഷി ഭവനും ചേര്‍ന്ന് ഗ്രീന്‍സിറ്റി പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

First published: January 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍