• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ജാഗ്രതാനിർദ്ദേശം: നെയ്യാർഡാം ഷട്ടറുകൾ തുറന്നേക്കും


Updated: June 11, 2018, 11:33 AM IST
ജാഗ്രതാനിർദ്ദേശം: നെയ്യാർഡാം ഷട്ടറുകൾ തുറന്നേക്കും

Updated: June 11, 2018, 11:33 AM IST
തിരുവനന്തപുരം: നെയ്യാർ ഡാമിലെ ജലനിരപ്പ് സംഭരണശേഷിയിലേക്ക് അടുക്കുന്നതിനാൽ ഏതുനിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യത. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കരമനയാർ, കിള്ളിയാർ എന്നിവിടങ്ങളിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണം എന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തുടർച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാർ ഡാമിന്റെ സംഭരണ ശേഷിനിലവിൽ 83.45 മീറ്റർ ആയിക്കഴിഞ്ഞു. ഡാമിന്റെ പരമാവധി ശേഷിയുടെ അടുത്തേക്ക് വെള്ളത്തിന്റെ അളവ് എത്തുന്നതിനാൽ ഇത് 84.40 മീറ്റർ എത്തുമ്പോൾ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
First published: June 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍