• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിപാ പേടിയിൽ പഴം വാങ്ങാനാളില്ല


Updated: May 24, 2018, 7:40 AM IST
നിപാ പേടിയിൽ പഴം വാങ്ങാനാളില്ല

Updated: May 24, 2018, 7:40 AM IST
നിപാ വൈറസ് ബാധയ്ക്ക് പിന്നിൽ വവ്വാൽ ആണെന്ന നിഗമനത്തോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് പഴവിപണി. വവ്വാലിലൂടെ നിപാ വൈറസ് പഴങ്ങളിൽ എത്തും എന്ന പ്രചാരണം ശക്തമായതോടെ മാമ്പഴം അടക്കമുള്ളവയുടെ വില പകുതിയായി കുറഞ്ഞു.കച്ചവടം പൊടിപൊടിക്കേണ്ട നോമ്പുകാലത്താണ് കച്ചവടക്കാർ നോക്കുകുത്തികളായി മാറിയത്. ആളൊഴിഞ്ഞ നേരമില്ലാതിരുന്ന പാളയം മാർക്കറ്റിൽ ഒട്ടും തിരക്കില്ല.

പഴങ്ങൾ വാങ്ങാൻ ആളുകൾക്ക് പേടി. വവ്വാൽ ഭീതി മാമ്പഴത്തെയും പേരക്കയെയുമാണ് ഏറ്റവുമധികം ബാധിച്ചത്. വലിയ വില കൊടുത്തു വാങ്ങിയ പഴങ്ങൾ ചെറിയ വിലയ്ക്ക് കൊടുത്തു തീർക്കാനാണ് ശ്രമം. 70 രൂപയ്ക്കു വിറ്റിരുന്ന മാമ്പഴം 25ന് പോലും വാങ്ങാൻ ആളില്ല.

തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് പഴങ്ങളധികവും വിപണിലെത്തുന്നത്. അവിടെയൊന്നും വൈറസ് ബാധയില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. ആരുണ്ടാക്കിയെന്നറിയാത്ത വാട്ട്സ്അപ്പ് സന്ദേശങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. വാഴയിലയിൽ ചോറുണ്ണരുതെന്നു വരെയെത്തി പ്രചരണം. കച്ചവടം കുറഞ്ഞതോടെ പെരുന്നാൾ ആഘോഷം വെള്ളത്തിലായി. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ പോലുമാവാത്ത ഗതികേടിലെത്തി നിൽക്കുകയാണ് പാതയോരകച്ചവടക്കാർ.
First published: May 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍