ആംബുലൻസ് കിട്ടിയില്ല; ഗർഭിണിയായ ആദിവാസി യുവതിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു
Updated: June 6, 2018, 2:22 PM IST
Updated: June 6, 2018, 2:22 PM IST
പാലക്കാട്: ആദിവാസികളുടെ ദുരിതം അവസാനിക്കുന്നില്ല. അട്ടപ്പാടിയിൽ ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. കമ്പിൽ കെട്ടി ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അട്ടപ്പാടി ഇടവാണി ഊരിലെ ആദിവാസി യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആദിവാസി ഊരിൽനിന്ന് ഗതാഗത സൌകര്യമുള്ള സ്ഥലത്ത് യുവതിയെ എത്തിച്ചെങ്കിലും ആംബുലൻസ് ലഭിച്ചില്ല. ഇതേത്തുടർന്നാണ് കമ്പിൽ കെട്ടി ചുമന്നുകൊണ്ടുപോയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചു. പുന്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് പ്രവർത്തനരഹിതമായാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായത്.
Loading...