• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ചുകൊന്ന വൃദ്ധന്‍ കീഴടങ്ങി


Updated: February 16, 2018, 5:25 PM IST
തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ചുകൊന്ന വൃദ്ധന്‍ കീഴടങ്ങി
Representative Images. (Getty Images)

Updated: February 16, 2018, 5:25 PM IST
തിരുവനന്തപുരം പേരൂർക്കടയിൽ വൃദ്ധൻ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 74ക്കാരിയായ ഗോമതിയാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ നടത്തിയശേഷം ഭർത്താവ് ബാലകൃഷ്ണൻ നായര്‍ കൊല്ലത്തെ സഹോദരിയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീട് ഇയാള്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുറച്ചുദിവസങ്ങളായി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടയില്‍ മണ്‍വെട്ടി കൈ കൊണ്ട് ഗോമതിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഉടന്‍ ഗോമതി അബോധാവസ്ഥയിലായി. മരിച്ചുവെന്ന് കരുതി ബാലകൃഷ്ണന്‍ നായര്‍ അവിടെനിന്ന് പോകുകയും, പരവൂരിലെ സഹോദരി വീട്ടിലെത്തി കാര്യം പറയുകയുമായിരുന്നു. ഇക്കാര്യം പിന്നീട് ബാലകൃഷ്ണന്‍ നായരുടെ മകനെ വിളിച്ച് അറിയിച്ചു. മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ ഗോമതിയെ കണ്ടെത്തിയത്.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍