• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജൈവപച്ചക്കറി കൃഷിയില്‍ ചരിത്രമെഴുതി ആറാം ക്ലാസുകാരന്‍

മൂന്നു വര്‍ഷം മുന്‍പ് ബന്ധുവീട്ടിലെ കൃഷിയിടം കണ്ടാണ് അഷ്ത്താഷിന് സ്വന്തമായി കൃഷി തുടങ്ങാനുള്ള ആഗ്രഹം ഉടലെടുത്തത്

news18
Updated: February 10, 2018, 5:21 PM IST
ജൈവപച്ചക്കറി കൃഷിയില്‍ ചരിത്രമെഴുതി ആറാം ക്ലാസുകാരന്‍
മൂന്നു വര്‍ഷം മുന്‍പ് ബന്ധുവീട്ടിലെ കൃഷിയിടം കണ്ടാണ് അഷ്ത്താഷിന് സ്വന്തമായി കൃഷി തുടങ്ങാനുള്ള ആഗ്രഹം ഉടലെടുത്തത്
news18
Updated: February 10, 2018, 5:21 PM IST
കോഴിക്കോട് : ജൈവ പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതി വ്യത്യസ്തനാവുകയാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അഷ്ത്താഷ്. വീടിനോട് ചേര്‍ന്നുള്ള 9 സെന്റ് സ്ഥലത്താണ് മുക്കം സ്വദേശിയായ അഷ്ത്താഷിന്റെ കൃഷി. ഒഴിവു സമയങ്ങള്‍ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയ കൃഷിയിടത്തില്‍ വഴുതന, തക്കാളി, വെണ്ട, ചീര, കാരറ്റ്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളും മാവ്, റമ്പൂട്ടാന്‍, പപ്പായ, ചാമ്പക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങി വിവിധയിനം പഴവര്‍ഗ്ഗങ്ങളുമാണ് ഉള്ളത്.

മൂന്നു വര്‍ഷം മുന്‍പ് ബന്ധുവീട്ടിലെ കൃഷിയിടം കണ്ടാണ് അഷ്ത്താഷിന് സ്വന്തമായി കൃഷി തുടങ്ങാനുള്ള ആഗ്രഹം ഉടലെടുത്തത്. പിന്നീട് പാരമ്പര്യ കര്‍ഷകനായ ഇളയച്ഛന്റെ സഹായത്തോടെ വീട്ടുവളപ്പില്‍ കൃഷി ആരംഭിച്ചു. ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കിയതോടെ മികച്ച വിളവെടുപ്പാണ് തന്റെ കൃഷിയില്‍ നിന്ന് കുഞ്ഞു അഷ്താഷ് നടത്തുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാകുന്നതിന് പുറമെ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും പച്ചക്കറികള്‍ ഇവിടെ നിന്നും നല്‍കുന്നുണ്ട്.



 

 

 
First published: January 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍