• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിപിഐ സമ്മേളന പോസ്റ്ററിലും 'ഒരു അഡാറ് ലൌ'!'

Gowthamy GG
Updated: February 16, 2018, 6:09 PM IST
സിപിഐ സമ്മേളന പോസ്റ്ററിലും 'ഒരു അഡാറ് ലൌ'!'
Gowthamy GG
Updated: February 16, 2018, 6:09 PM IST
മാര്‍ച്ചില്‍ മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനായുള്ള പ്രചരണ പോസ്റ്ററിലും 'ഒരു അഡാറ് ലൌ'. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിയുടെ കണ്ണിറുക്കല്‍ ചിത്രം ഉള്‍പ്പടെയാണ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. എഐഎസ്എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഈ പോസ്റ്റര്‍ വെച്ചിരിക്കുന്നത്. സിനിമാ പോസ്റ്ററില്‍ പേര് എഴുതിയിരിക്കുന്ന അതേ രൂപകല്‍പനയിലാണ് സമ്മേളന ബോര്‍ഡിലെ തലക്കെട്ടും.

സമ്മേളന പ്രചരണത്തിനായി വ്യത്യസ്ത പ്രചരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വര്‍ഗ ബഹുജനസംഘടനകള്‍ക്ക് സിപിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പോസ്റ്റര്‍ തയ്യാറാക്കിയതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. മാറുന്ന നാടിന്, നേരിന്‍റെ ചുവപ്പ് എന്ന പരസ്യവാചകവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമല സുരയ്യ, സുകുമാര്‍ അഴീക്കോട് എന്നിവരുള്‍പ്പെടുന്ന വിവിധ പോസ്റ്ററുകള്‍ക്കൊപ്പമാണ് പ്രിയാ വാര്യര്‍ കണ്ണിറുക്കുന്ന ചിത്രമുള്ള പ്രചരണബോര്‍ഡും തയ്യാറാക്കിയിരിക്കുന്നത്.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍