സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഒരുങ്ങി പടിയറക്കടവ്
നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള പുനരുജ്ജീവന പദ്ധതി പ്രകാരമാണ് മാലിന്യക്കൂമ്പാരം നിറഞ്ഞ് അവഗണിക്കപ്പെട്ട് കിടന്ന ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറുന്നത്.
news18
Updated: February 10, 2018, 7:39 PM IST

നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള പുനരുജ്ജീവന പദ്ധതി പ്രകാരമാണ് മാലിന്യക്കൂമ്പാരം നിറഞ്ഞ് അവഗണിക്കപ്പെട്ട് കിടന്ന ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറുന്നത്.
news18
Updated: February 10, 2018, 7:39 PM IST
കോട്ടയം : ഗ്രാമഭംഗി ആസ്വാദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ തയ്യാറാവുകയാണ് കോട്ടയം ജില്ലയിലെ പടിയറക്കടവ്. നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള പുനരുജ്ജീവന പദ്ധതി പ്രകാരമാണ് മാലിന്യക്കൂമ്പാരം നിറഞ്ഞ് അവഗണിക്കപ്പെട്ട് കിടന്ന ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറുന്നത്.
ദുര്‍ഗന്ധപൂരിതമായ കൈത്തോട്, റോഡിനിരുവശവും തിങ്ങിനിറഞ്ഞ് മാലിന്യക്കൂമ്പാരം, നെല്‍കൃഷി അന്യമായ 20 വര്‍ഷങ്ങള്‍ ഇതായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് വരെ പാറക്കടവിന്റെ അവസ്ഥ. എന്നാല്‍ മീനച്ചിലാര്‍, മീനന്തറയാര്‍, കൊടുരാര് എന്നിവയുടെ സംയോജന പദ്ധതിയ്ക്ക് തുടക്കമായതോടെ പടിയറക്കടവിന്റെ ശനിദശ മാറുകയായിരുന്നു. അഴുക്കുചാലായി കിടന്നിരുന്ന കൈത്തോടിന്റെ സ്ഥാനത്ത് മീനന്തറയാര്‍ ഒഴുക്ക് പുനരാരംഭിച്ചു. ഏക്കറ് കണക്കിനായി കിടന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷിയും മടങ്ങിയെത്തിയിട്ടുണ്ട്.
Loading...
പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറിയതോടെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാടങ്ങള്‍ക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന റോഡിന് ഇരുവശവുമായി ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് കഴിഞ്ഞു. ഇത് കൂടാതെ ഗ്രാമീണക്കാഴ്ചകള്‍, നാടന്‍ ഭക്ഷണം എന്നിവയും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കും. മാര്‍ഗമധ്യേയുള്ള തോടുകള്‍കൂടി വൃത്തിയാക്കുന്നതോടെ കോട്ടയം നഗരത്തിലേക്ക് ഇവിടെ നിന്നും ജലമാര്‍ഗ്ഗമുള്ള യാത്രയ്ക്കും വഴി തെളിയും. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്...
Loading...