• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചേച്ചി ചോദിച്ചപ്പോൾ 'ചങ്ക് ബസ്' തിരികെ നൽകിയ തച്ചങ്കരിക്ക് പാലായിലെ കുട്ടികളുടെ ഭീമൻ ഹർജി

news18
Updated: June 8, 2018, 7:51 PM IST
ചേച്ചി ചോദിച്ചപ്പോൾ 'ചങ്ക് ബസ്' തിരികെ നൽകിയ തച്ചങ്കരിക്ക് പാലായിലെ കുട്ടികളുടെ ഭീമൻ ഹർജി
news18
Updated: June 8, 2018, 7:51 PM IST
പാലാ: ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു ബസ് ആലുവയിലേക്ക് മാറ്റിയപ്പോൾ അതിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനി പരാതിയുമായി രംഗത്തെത്തിയത് അടുത്തിടെയാണ്. തങ്ങളുടെ 'ചങ്കായ' ബസ് തിരികെ നൽകണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ഇക്കാര്യം അറിഞ്ഞ കെഎസ്ആർടിസി എംടി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ബസ് തിരികെ നൽകിയതും പെൺകുട്ടി വിശേഷിപ്പിച്ചതുപോലെ തന്നെ ബസിന് ചങ്ക് എന്ന് പേരിട്ടതും വാർത്തയായിരുന്നു.

ഇപ്പോഴിതാ സമാന ആവശ്യവുമായി എത്തിയിരിക്കുകയാണ് പാലായിലെ ഒരു കൂട്ടം കുട്ടികൾ. തച്ചങ്കരിക്ക് എഴുതിയ കത്തിലാണ് കുട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിർത്തലാക്കിയ രാമപുരം സ്റ്റേ ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.

തങ്ങളുടെ നാടിന്റെ ചങ്കാണ് കെഎസ്ആർസി ബസെന്നും രക്ഷിതാക്കളിൽ പലരും രാവിലെ ആറു മണിക്ക് ജോലിക്കായി പാലായിലേക്ക് പോകുന്നതും രാത്രി ഒമ്പതരയോടെ വീട്ടിലെത്തുന്നതും ഈ ബസിലാണെന്നും കത്തിൽ കുട്ടികൾ വ്യക്തമാക്കുന്നു. ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോൾ ചങ്ക് ബസ് തിരികെ നൽകിയ തച്ചങ്കരി സർ തങ്ങളുടെ അപേക്ഷ കേൾക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

യുകെജി വിദ്യാർഥികൾ മുതൽ കോളേജ് വിദ്യാർഥികൾ വരെ 300 ഓളം കുട്ടികൾ ഒപ്പിട്ട ഹർജിയാണ് നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി രാത്രി 9.20ന് ഏഴാച്ചേരി വഴിയും 9.30ന് ചക്കാമ്പുഴ വഴിയും രാമപുരത്തേക്ക് നടത്തിയിരുന്ന സ്റ്റേ ബസുകൾ കെഎസ്ആർടിസി ഒറ്റയടിക്ക് നിർത്തലാക്കിയിരുന്നു. പുലർച്ചെ 5.30ന് ചക്കാമ്പുഴ വഴിയും 6.00ന് ഏഴാച്ചേരി വഴിയും പുറപ്പെടുന്ന ആദ്യ സർവീസ് കൂടിയാണിത്. ഇത് നിർത്തലാക്കിയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായി. ഇതോടെയാണ് തച്ചങ്കരിക്ക് അപേക്ഷ നൽകിയത്.

രാമപുരം റൂട്ടിലെ നിരവധി സർവീസുകൾ അടുത്തിടെ നിർത്തലാക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകളും കെഎസ്ആർടിസിയിലെ തൊഴിലാളി നേതാവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇതെന്ന് ആരോപണം ഉണ്ട്. നല്ല വരുമാനമുള്ള സർവീസുകൾ വെട്ടിച്ചുരുക്കുമ്പോഴും തൊഴിലാളി നേതാവിന്റെ വീടിനു മുന്നിലൂടെ ഓടുന്ന വരുമാനമില്ലാത്ത സർവീസ് ഇപ്പോഴും തുടരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
First published: June 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍