• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ; ഒടുവിൽ നൊമ്പരപ്പെടുത്തി ജിനേഷ് മടങ്ങി


Updated: May 6, 2018, 8:46 PM IST
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ; ഒടുവിൽ നൊമ്പരപ്പെടുത്തി ജിനേഷ് മടങ്ങി

Updated: May 6, 2018, 8:46 PM IST
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
Loading...
ഒരു വഴിയുണ്ട്...

പ്രശസ്ത യുവകവി ജിനേഷ് മടപ്പള്ളിയുടെ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാൾ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. അയാൾ സഞ്ചരിക്കുന്ന വഴികളിൽ മനുഷ്യർ നിറഞ്ഞിട്ടുണ്ടെങ്കിലും ആരും അയാളെ കാണാതെപോയി. ജിനേഷിന്‍റെ കവിത വായിക്കുന്ന സുഹൃത്തുക്കളുടെ മനസിൽ ഇപ്പോൾ നൊമ്പരം മാത്രമായിരിക്കും. പ്രണയത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമൊക്കെ ഒരുപാട് എഴുതിയ യുവകവി ജിനേഷ് മടപ്പള്ളിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഞ്ചിയം യുപി സ്കൂൾ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ശനിയാഴ്ച വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ ജിനേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ജിനേഷിന്‍റെ അമ്മ മരിച്ചിരുന്നു. ഇതേത്തുടർന്ന് അസ്വസ്ഥനായിരുന്നു.

മടപ്പള്ളി കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, ടിഐഎം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജിനേഷിന്‍റെ വിദ്യാഭ്യാസം. രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതകൾ, കച്ചിത്തുരുമ്പ് എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. മുറുവശേറി പുരസ്ക്കാരം, ബോബൻ സ്മാരക സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജിനേഷിന്‍റെ കവിതകൾ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ജിനേഷ് മടപ്പള്ളിയുടെ ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ എന്ന കവിത

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
ഒരു വഴിയുണ്ട്.

അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷെ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷെ, അയാള്‍ അത് കാണില്ല

അതിന്‍റെ ഇരുവശങ്ങളിലും
ജീവിത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും

കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും

കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍

മുഴുവന്‍ മനുഷ്യരും
തന്‍റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും

അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലെങ്കിലും

അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്ർപ്പിച്ചിട്ടുണ്ടെങ്കിലും

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും

ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും

ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്‍റെ ചിത്രം മാത്രമുണ്ടാകും

ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന്
പൊട്ടിച്ചിതറും

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
മരിച്ചിട്ടുണ്ടാവും

അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍

മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

കാലം വിസ്മയിക്കും

അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല

താങ്ങിത്താങ്ങി തളരുന്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ

അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ...
First published: May 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...