• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെൺകുട്ടികൾ പാവകളല്ല; പൂവലൻമാരെ കൈകാര്യം ചെയ്യാൻ പൊലീസ്


Updated: May 2, 2018, 11:50 PM IST
പെൺകുട്ടികൾ പാവകളല്ല; പൂവലൻമാരെ കൈകാര്യം ചെയ്യാൻ പൊലീസ്
representative image

Updated: May 2, 2018, 11:50 PM IST
തൃശൂർ: പൂവാലശല്യത്തിനെതിരെ നടപടിയും ബോധവൽക്കരണവുമായി തൃശ്ശൂർ പൊലീസ്. സ്ത്രീകളിൽ ആത്മധൈര്യം വളർത്താനും പൂവാലന്മാർക്ക് മുന്നറിയിപ്പ് നൽകാനുമുള്ളതാണ് പദ്ധതി. പെൺകുട്ടികളും സ്ത്രീകളും പാവകളല്ലെന്ന പ്രചരണ പരിപാടികളാണ് ഇതിനായി ആവിഷക്കരിച്ചിരിക്കുന്നത്.

പൊതു ഇടങ്ങളിലും ബസുകളിലും സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകാനാണ് പദ്ധതി. സ്ത്രീകളിലും പെൺകുട്ടികളിലും പ്രതികരണശീലം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ശക്തൻ ബസ് സ്റ്റാന്റിൽ നടന്നു. സ്ത്രീകൾ പാവയല്ലെന്നും പ്രതികരിക്കണമെന്നും റൂറൽ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

പാവകളെ ബസുകളിൽ പ്രദർശിപ്പിച്ച്‌ വ്യാപകമായി ബോധവൽക്കരണം നടത്തും. കളരിമുറകളുടെ പ്രകടനവും നടന്നു.
First published: May 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍