• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാക്ഷരരാകാൻ 297 തടവുകാരും

Gowthamy GG
Updated: February 18, 2018, 5:37 PM IST
സാക്ഷരരാകാൻ 297 തടവുകാരും
Gowthamy GG
Updated: February 18, 2018, 5:37 PM IST
വിദ്യാഭ്യാസത്തിന് പ്രായമില്ല. ഏതുകാലത്തും പഠിക്കാം. അതിനുദാഹരണമാണ് ചന്ദ്രൻ. ജയിൽ അന്തേവാസികളെ സാക്ഷരരാക്കുന്ന 'ജയിൽ ജ്യോതി' പദ്ധതിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ തടവുകാരനാണ് ചന്ദ്രൻ.

പദ്ധതിയിൽ സംസ്ഥാനത്താകെ 297 തടവുകാരാണ് പരീക്ഷ എഴുതിയത്. സാക്ഷരതാ മിഷനും ജയിൽ വകുപ്പും സംയുക്തമായിട്ടാണ് പരീക്ഷ നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ പരീക്ഷയെഴുതിയത്. 121 പേരാണ് പരീക്ഷ എഴുതിയിരിക്കുന്നത്. ഇതിൽ ഏഴുപേർ സ്ത്രീകളാണ്.

പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേരാണ് പരീക്ഷ എഴുതിയത്. വനിത ജയിലിൽ ഏഴു പേരും സ്പെഷ്യൽ ജയിലിൽ 30 പേരും ജില്ല ജയിലിൽ 25 പേരും പരീക്ഷ എഴുതി. അക്ഷരമറിയാത്ത തടവുകാർക്കായി കഴിഞ്ഞ മാസം നടത്തിയ പരിശീലനം പൂർത്തിയാക്കിയവരാണ് ശനിയാഴ്ച പരീക്ഷ എഴുതിയത്.

100 മാർക്കിനാണ് പരീക്ഷ. വായന, കണക്ക്, എഴുത്ത് എന്നീ വിഭാഗത്തിലാണ് പരീക്ഷ. ഇവർക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി നാലാം തരം, ഏഴാംതരം, പത്താംതരം തുല്യതാ പരീക്ഷകൾക്കുള്ള പരിശീലനവും നൽകും.
First published: February 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍