• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റെയില്‍വേ ഗേറ്റ് തടസമായി; രോഗി ആംബുലന്‍സില്‍ മരിച്ചു


Updated: February 15, 2018, 8:41 PM IST
റെയില്‍വേ ഗേറ്റ് തടസമായി; രോഗി ആംബുലന്‍സില്‍ മരിച്ചു

Updated: February 15, 2018, 8:41 PM IST
പാലക്കാട്: റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ആളുടെ മരണത്തിന് റെയില്‍വേ ഗേറ്റ് കാരണമായി. അടച്ചിട്ട റെയില്‍വേ ഗേറ്റിന് മുന്നില്‍ കാത്തുകിടക്കേണ്ടിവന്നതിനാല്‍ രോഗി ആംബുലന്‍സില്‍വെച്ച് മരണപ്പെട്ടു. അകത്തേത്തറ മന്നത്ത് വിപഞ്ചികയില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ പ്രഭാകരന്‍ നായരാണ്(70) മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രഭാകരന്‍ നായരെ ആംബുലന്‍സ് വിളിച്ചുവരുത്തു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അകത്തേത്തറ നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിട്ടതിനാല്‍ വാഹനത്തിന് ഏറെനേരം കാത്തുകിടക്കേണ്ടിവന്നു. ഏകദേശം 15 മിനിട്ടോളം ആംബുലന്‍സിന് അവിടെ കാത്തുകിടക്കേണ്ടിവന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും, സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രോഗി മരണത്തിന് കീഴടങ്ങിയിരുന്നു. റെയില്‍വേ ഗേറ്റില്‍ കുടുങ്ങിയ സമയം ഒഴിവാക്കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായി പ്രഭാകരന്‍നായരുടെ അടുത്ത ബന്ധു പറഞ്ഞു.
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍