• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റോട് വീലര്‍ നായ്ക്കളുടെ കണക്കെടുപ്പ്; പാലക്കാട്ട് 245 എണ്ണം!


Updated: February 15, 2018, 9:30 PM IST
റോട് വീലര്‍ നായ്ക്കളുടെ കണക്കെടുപ്പ്; പാലക്കാട്ട് 245 എണ്ണം!
rottweiler/FB

Updated: February 15, 2018, 9:30 PM IST
പരിചരിക്കുന്ന വ്യക്തിയെ മാത്രം അനുസരിക്കുന്ന റോട് വീലര്‍ നായ്ക്കളുടെ കണക്കെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. വയനാട്ടില്‍ വീട്ടമ്മയെ ഈയിനത്തില്‍പ്പെട്ട നായ കടിച്ചുകൊന്നതോടെയാണ് കണക്കെടുപ്പുമായി മൃഗസംരക്ഷണവകുപ്പ് രംഗത്തിറങ്ങിയത്. പാലക്കാട് കണക്കെടുപ്പിന് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിപ്പോയി. ഒന്നും രണ്ടുമല്ല, 245 റോട് വീലര്‍ നായ്ക്കളാണ് ജില്ലയിലുള്ളത്. എന്നാല്‍ വളരെ സുരക്ഷിതമായാണ് ഉടമകള്‍ ഇവരെ വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിചരിക്കുന്ന വ്യക്തിയെ മാത്രം അനുസരിക്കുന്ന 'വണ്‍ മാസ്റ്റര്‍ ഗൈഡ്' ഇനത്തില്‍പ്പെട്ട നായ്ക്കളാണ് റോഡ് വീലര്‍. അതുകൊണ്ടുതന്നെ ഇത്തരം നായകള്‍ വീട്ടുവളപ്പില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് അപകടകരമാണെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്. സംസ്ഥാനത്ത് റോഡ് വീലര്‍ നായ്ക്കള്‍ക്കായി ലൈസന്‍സും കുത്തിവെപ്പും നിര്‍ബന്ധമാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നു.
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍