• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വോട്ട് ചോദിക്കാൻ വന്ന സജി ചെറിയാന് ലഭിച്ചത് 12 സെന്‍റ് !


Updated: May 5, 2018, 6:27 PM IST
വോട്ട് ചോദിക്കാൻ വന്ന സജി ചെറിയാന് ലഭിച്ചത് 12 സെന്‍റ് !

Updated: May 5, 2018, 6:27 PM IST
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിലെ വോട്ടുപിടുത്തത്തിനിടെ ഇടതു സ്ഥാനാർത്ഥി സജി ചെറിയാന് ഒരു അപ്രതീക്ഷിത സംഭാവന. പണമോ ഉപഹാരങ്ങളോ ഒന്നുമല്ല 12 സെൻറ് സ്ഥലമാണ് ലഭിച്ചത്.

ചെന്നിത്തല പഞ്ചായത്തിലെ ഭവന സന്ദർശനത്തിനിടെയാണ് മൂന്നാം വിളയിൽ ഏബ്രഹാം മത്തായിയുടെ വീട്ടിൽ എത്തിയ സജി ചെറിയാൻ എത്തിയപ്പോഴായിരുന്നു ഇത്. വീട്ടുകാരുമായുള്ള സംഭാഷണത്തിൽ സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറും കടന്നു വന്നു. ഇതിനിടയിലാണ് ബന്ധു തോമസ് തങ്ങൾക്കു നൽകിയ 12 സെന്റ് സ്ഥലം സജിയ്ക്ക് കൈമാറുന്നതായി ഏബ്രഹാം അറിയിച്ചത്.

വോട്ടറുടെ അപ്രതീക്ഷിത സമ്മാനത്തിൽ സ്ഥാനാർത്ഥിയ്ക്കും സന്തോഷം. വോട്ടിനേക്കാൾ സന്തോഷം നൽകുന്ന കാര്യമാണിതെന്ന് സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിലെ ജീവകാരുണ്യ പ്രവർത്ത രംഗത്തെ സജീവ സാന്നിദ്ധ്യമായ കരുണയ്ക്ക് പത്തേക്കറോളം സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ട്.
First published: May 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍