• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്കൂൾ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്

Gowthamy GG
Updated: February 22, 2018, 3:52 PM IST
സ്കൂൾ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്
Gowthamy GG
Updated: February 22, 2018, 3:52 PM IST
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂൾ ബസ് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരുക്ക്. മാമം പാലത്തിൽ നിന്നാണ് മറിഞ്ഞത്. 15 വിദ്യാർഥികളാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്.   മാമം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.  പരുക്കേറ്റവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികളിൽ ആരുടെയും പരുക്ക് ഗുരുതരമല്ല. നിയന്ത്രണംവിട്ട ബസ് വെള്ളത്തിൽ തെന്നി പാലത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ഈ പാലത്തിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍