• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെഎസ്ആര്‍ടിസി ബസില്‍ ജീവനക്കാരന്റെ ലൈംഗികാതിക്രമം

നെയ്യാറ്റിന്‍കരയില്‍ നിന്ന് പൊഴിയൂരിലേക്ക് പോവുകയായിരുന്ന വീട്ടമ്മയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്

news18
Updated: February 21, 2018, 8:10 PM IST
കെഎസ്ആര്‍ടിസി ബസില്‍ ജീവനക്കാരന്റെ ലൈംഗികാതിക്രമം
നെയ്യാറ്റിന്‍കരയില്‍ നിന്ന് പൊഴിയൂരിലേക്ക് പോവുകയായിരുന്ന വീട്ടമ്മയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്
news18
Updated: February 21, 2018, 8:10 PM IST
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമശ്രമം. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ പൊഴിയൂരിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് പൊഴിയൂരിലേക്ക് പോവുകയായിരുന്ന വീട്ടമ്മയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ഉടനെ തിരക്കേറിയ ബസില്‍ സ്ത്രീയുടെ പിന്നില്‍ നിന്നിരുന്ന ജീവനക്കാരന്‍ അതിക്രമം കാട്ടുകയായിരുന്നുവെന്നാണ് ആരോപണം. അതിക്രമത്തെ തുടര്‍ന്ന് ബഹളം വച്ച വീട്ടമ്മ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടതോടെ ബസ് നിര്‍ത്തി ജീവനക്കാരന്‍ രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതായും പരാതിയുണ്ട്.

ഇതിനെ തുടര്‍ന്ന് വീട്ടമ്മ ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ അടുത്ത ജംഗ്ഷനില്‍ വച്ച് ബസ് തടയുകയും ചെയ്തു. അതിക്രമം നടത്തിയ ആളെ അറിയില്ലെന്ന ബസ് ജീവനക്കാരുടെ മൊഴി പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്തു. രംഗം വഷളായതോടെ പോലീസെത്തി ബസ് ജീവനക്കാരെ സ്‌റ്റേഷനിലേക്ക് മാറ്റി.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍