• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ ജോലിക്കിടെ അണലി കടിച്ചു

News18 Malayalam
Updated: May 30, 2018, 4:25 PM IST
റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ ജോലിക്കിടെ അണലി കടിച്ചു
ചിത്രം- രാഹുൽ നായർ, കേരളത്തിലെ പാമ്പുകൾ ഫേസ്ബുക്ക് ഗ്രൂപ്പ്
News18 Malayalam
Updated: May 30, 2018, 4:25 PM IST
ആലപ്പുഴ: ചേപ്പാട് റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ കെ സുരേഷ് കുമാറിനെ അണലി കടിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ഡ്യൂട്ടിക്കിടയിലാണ് സുരേഷ് കുമാറിന് പാമ്പ് കടിയേറ്റത്. അണലിയുടെ കടിയേറ്റ് ഗുരുതരവാസ്ഥയിലായ സുരേഷ് കുമാറിനെ ആദ്യം ഹരിപ്പാട് സർക്കാർ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച പകൽ സ്റ്റേഷനുള്ളിൽവെച്ച് പാമ്പിനെ കണ്ടതോടെ യാത്രക്കാർ അതിനെ കല്ലെറിഞ്ഞ് ഓടിച്ചുവിട്ടു. സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാടുകൾ പാമ്പുകളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു.
First published: May 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...