• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിബിഐ അന്വേഷണം വരെ സമരം തുടരുമെന്ന് സുധാകരൻ

Gowthamy GG
Updated: February 22, 2018, 11:34 PM IST
സിബിഐ അന്വേഷണം വരെ സമരം തുടരുമെന്ന് സുധാകരൻ
Gowthamy GG
Updated: February 22, 2018, 11:34 PM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരം തുടരുമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിന് സമീപം സുധാകരൻ നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടിരിക്കുകയാണ്.

സമരപ്പന്തലിൽ ചേർന്ന യു ഡി എഫ് യോഗത്തിന് ശേഷമാണ് നിരഹാരം തുടരാൻ തീരുമാനിച്ചത്. ഉമ്മൻചാണ്ടി, എം എം ഹസ്സൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം യു ഡി എഫിന്റെ നേതാക്കളെല്ലാം കണ്ണൂരിലെത്തി യോഗത്തിൽ പങ്കെടുത്തു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതായി രമേശ് ചെന്നിത്തലയും അറിയിച്ചു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനാണ് യു ഡി എഫ് ആലോചിക്കുന്നത്.

സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് യു ഡി എഫ് വാദിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ഏതന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് എ കെ ബാലൻ അറിയിച്ചിരുന്നു.
First published: February 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍