• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുഞ്ഞിനായി വാങ്ങിയ പാവയ്ക്കുളളില്‍ ആശുപത്രി മാലിന്യങ്ങള്‍

ഒരുമാസം മുന്‍പ് വയനാട് ഗൂഡല്ലൂര്‍ റൂട്ടിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ് പാവ വാങ്ങിയത്

news18
Updated: February 21, 2018, 11:04 PM IST
കുഞ്ഞിനായി വാങ്ങിയ പാവയ്ക്കുളളില്‍ ആശുപത്രി മാലിന്യങ്ങള്‍
ഒരുമാസം മുന്‍പ് വയനാട് ഗൂഡല്ലൂര്‍ റൂട്ടിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ് പാവ വാങ്ങിയത്
news18
Updated: February 21, 2018, 11:04 PM IST
ആലപ്പുഴ : എട്ടുവയസ്സുകാരിയുടെ കളിപ്പാവയ്ക്കകത്ത് ചോരപുരണ്ട പഞ്ഞിയും ബാന്‍ഡേജും ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ശ്രീമോള്‍ മകള്‍ വാങ്ങി നല്‍കിയ കരടിപ്പാവയ്ക്കുള്ളില്‍ നിന്നാണ് രൂക്ഷ ദുര്‍ഗന്ധത്തോടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ കണ്ടെത്തിയത്. ഒരുമാസം മുന്‍പ് വയനാട് ഗൂഡല്ലൂര്‍ റൂട്ടിലെ വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ് പാവ വാങ്ങിയത്. ഇത് കേടായി പൊളിഞ്ഞപ്പോഴാണ് ഉള്ളില്‍ ആശുപത്രിയില്‍ നിന്ന് പുറംതള്ളുന്ന വസ്തുക്കള്‍ കണ്ടെടുത്തത്.



വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ എന്തായെന്നത് സംബന്ധിച്ച് ഇവര്‍ക്ക് വ്യക്തതയില്ല. അതേസമയം യഥാസമയം സംസ്‌കരിക്കേണ്ട ആശുപത്രി മാലിന്യങ്ങള്‍ കുത്തിനിറച്ച് കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് ഗൗരവകരമായി തന്നെ കാണേണ്ട വിഷയം കൂടിയാണ്.

 
First published: February 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍