• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭക്തര്‍ തന്നെ അഭിഷേകം നടത്തുന്ന ക്ഷേത്രം


Updated: February 27, 2018, 12:01 AM IST
ഭക്തര്‍ തന്നെ അഭിഷേകം നടത്തുന്ന ക്ഷേത്രം

Updated: February 27, 2018, 12:01 AM IST
പൂജാരിമാരുടെ ജാതിയും മതവുമൊക്കെ വലിയ ചർച്ചയാകുമ്പോൾ ഭക്തർ സ്വയം അഭിഷേകം നടത്തുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലെ ശിവക്ഷേത്രം. പ്രസാദത്തിലെ വ്യത്യസ്തയും ഇവിടുത്തെ പ്രത്യേകതയാണ്.

ജാതി മതഭേദമില്ലാതെ ആർക്കും പ്രവേശിക്കാം. ഏതുതരം വസ്ത്രം വേണമെങ്കിലും ധരിക്കാം. ആർക്കും ഭഗവാന് അഭിഷേകം നടത്താം. അങ്ങനെ നീളുന്നു തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലെ ശിവക്ഷേത്രത്തിന്‍റെ പ്രത്യേകത.

എന്നാൽ ഇവിടുത്തെ പ്രസാദമാണ് ഏറെ വ്യത്യസ്തം. പുസ്തകങ്ങളാണ് ഇവിടെ പ്രസാദമായി നൽകുന്നത്. നേപ്പാളി പണ്ഡിറ്റുകളാണ് പൂജകൾ നടത്തുന്നതെന്ന പ്രത്യേകതയും ഇവിടെയുണ്ട്. തറവാട്ടു ക്ഷേത്രമായിരുന്ന അമ്പലം 2002ലാണ് ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിട്ടേജ് എന്ന ട്രസ്റ്റിന് കൈമാറുന്നത്. അന്നു മുതലാണ് ഈ മാറ്റങ്ങൾ ക്ഷേത്ര ആചാരങ്ങളിൽ വന്നത്.

രാവിലെ ആറു മുതൽ വൈകീട്ട് ഏഴര വരെ തുറന്നിരിക്കുന്ന ശ്രീകോവിൽ. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി മഹർഷിമാരുടെ പേരുകൾ കൊത്തിയ പ്രതിമകള്‍. എല്ലാത്തിനും ഉപരി ഇവിടെ ലഭിക്കുന്ന വഴിപാട് തുകയിൽ ഒരു ഭാഗം അവശത അനുഭവിക്കുന്ന രോഗികൾക്ക് വിതരണം ചെയ്യുന്ന പതിവും ഇവിടെയുണ്ട്. അങ്ങിനെ വ്യത്യസ്തകൾ നിറഞ്ഞ ഈ ശിവക്ഷേത്രം അറിവിന്റെ ശ്രീകോവിലാവുകയാണ്.
First published: February 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍