• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് തട്ടത്തുമല ഗവണ്‍മെന്റ് സ്‌കൂള്‍

65 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തില്‍ തന്നെയാണ്.


Updated: February 10, 2018, 5:20 PM IST
അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് തട്ടത്തുമല ഗവണ്‍മെന്റ് സ്‌കൂള്‍
65 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തില്‍ തന്നെയാണ്.

Updated: February 10, 2018, 5:20 PM IST
തിരുവനന്തപുരം : പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക്ക് ആക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ് തലസ്ഥാന ജില്ലയിലെ തട്ടത്തുമല ഗവണ്‍മെന്റ് സ്‌കൂള്‍. സര്‍ക്കാരിന്റെ ഫണ്ടിനൊപ്പം മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിയാണ് സംസ്ഥാനത്തെ ആദ്യ ഹൈടെക് വിദ്യാലയം എന്ന നേട്ടം കൈവരിക്കാന്‍ തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഉയര്‍ന്ന ക്ലാസുകള്‍ ഹൈടെക്കാക്കിയപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധനസമാഹരണം നടത്തി പി.ടി.എയുടെ കൂടി സഹകരണത്തോടെ ചെറിയ ക്ലാസുകള്‍ കൂടി അതേ നിലവാരത്തില്‍ ഉയര്‍ത്തി. 65 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തില്‍ തന്നെയാണ്.



സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, എ.സി കംപ്യൂട്ടര്‍ ലാബുകള്‍ എന്നിവയെല്ലാം തന്നെ ഇതിനോടകം സജ്ജമായി കഴിഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മിഴി ഇന്ററാക്റ്റീവ് ചാനലാണ് മറ്റൊരു സവിശേഷത.

 

 
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍