• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതിഷേധം വകവെക്കാതെ നീലകണ്ഠനെ അവർ കൊണ്ടുപോയി


Updated: June 12, 2018, 11:15 AM IST
പ്രതിഷേധം വകവെക്കാതെ നീലകണ്ഠനെ അവർ കൊണ്ടുപോയി

Updated: June 12, 2018, 11:15 AM IST
കൊച്ചി: നാട്ടുകാരുടെ പ്രതിഷേധവും സമരവുമൊന്നും അവർ കണക്കിലെടുത്തില്ല, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നീലകണ്ഠൻ എന്ന ആനയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കോടനാട് അഭയാരണ്യത്തിൽ നിന്നാണ് നീലകണ്ഠനെ കുങ്കിയാന പരിശീലത്തിനായി കൊണ്ടുപോയത്.

നീലകണ്ഠനെ കൊണ്ടുപോകാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ ഏറെ നാളായി നാട്ടുകാരുടെയും വനം വകുപ്പിന്റെയും പ്രതിഷേധം നടക്കുകയായിരുന്നു. ഇന്നലെ രാത്രി കനത്ത പോലീസ് അകമ്പടിയോടെ എത്തിയാണ് നീലകണ്ഠനെ വനം വകുപ്പ് കൊണ്ടുപോയത്.

മുൻകാലങ്ങളിൽ ഇവിടെ നിന്ന് കൊണ്ടു പോയിട്ടുള്ള ആനകളെ തിരികെ എത്തിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നീലകണ്ഠനെ കൊണ്ടു പോകുന്നത് തടഞ്ഞത്. ആനയെ കടത്താൻ കഴിഞ്ഞ ദിവസം അർദ്ധരാത്രി രഹസ്യമായെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്മാറിയിരുന്നു.

1996ൽ വടയാട്ടുപാറയിൽ വാരിക്കുഴിയിൽനിന്ന് ലഭിച്ച നീലകണ്ഠൻ വളർന്നത് കോടനാട്ടാണ്.

കുങ്കിയാന പരിശീലനം

കാട്ടാനശല്യം തടയാൻ നാട്ടാനകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി ഉപയോഗിക്കുന്നതാണ് കുങ്കിയാന. തമിഴ്നാട്ടിൽ വിദഗ്ദ്ധ പരിശീലനത്തിലൂടെയാണ് നാട്ടാനകളെ കുങ്കിയാനയാക്കി മാറ്റുന്നത്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്ന ആനകളെ കാട്ടാനശല്യമുള്ള വിവിധ സ്ഥലങ്ങളിൽ നിയോഗിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത്. കോടനാട്ടുനിന്ന് കുങ്കിയാന പരിശീലനത്തിന് കൊണ്ടുപോയ ആനകളെയൊന്നും തിരികെ എത്തിക്കാത്തത് നാട്ടുകാരിൽ ശക്തമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍