• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദരന്‍ ചരിഞ്ഞു

പൂക്കോട് ശിവന്‍ എന്ന ആന അന്ന് മുതല്‍ തിരുവമ്പാടി ശിവസുന്ദരന്‍ ആയി.

news18
Updated: March 11, 2018, 3:29 PM IST
ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദരന്‍ ചരിഞ്ഞു
പൂക്കോട് ശിവന്‍ എന്ന ആന അന്ന് മുതല്‍ തിരുവമ്പാടി ശിവസുന്ദരന്‍ ആയി.
news18
Updated: March 11, 2018, 3:29 PM IST
തൃശ്ശൂര്‍ : പൂരപ്രേമികളുടെ പ്രിയ ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ അന്തരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റിയിരുന്ന ശിവസുന്ദര്‍ തൃശ്ശൂരുകാരുടെ ഒരു സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു. എരണ്ടകെട്ട് ബാധിച്ച് കഴിഞ്ഞ 67 ദിവസമായി ചികിത്സയിലായിരുന്ന ഗജവീരന്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂര നഗരിയോട് വിട പറഞ്ഞത്.

വ്യവസായിയായ സുന്ദര്‍മേനോന്‍ 2003 ലാണ് ശിവസുന്ദറിനെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. പൂക്കോട് ശിവന്‍ എന്ന ആന അന്ന് മുതല്‍ തിരുവമ്പാടി ശിവസുന്ദരന്‍ ആയി. ലക്ഷണമൊത്ത അഴകളവുകളും തലയെടുപ്പുമായി ആനപ്രേമികളുടെ പ്രിയങ്കരനായ ശിവസുന്ദരന്‍ കഴിഞ്ഞ 15 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. പൂരപ്രേമികളെ ദുഃഖത്തിലാഴ്ത്ത്ി കടന്നുപോയ ഗജവീരന്റെ സംസ്‌കാരം് ഉച്ചയ്ക്ക് കോടനാട് വച്ച് നടക്കും.

First published: March 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍