• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടായിസം: മൂന്നു പേർ അറസ്റ്റിൽ

Gowthamy GG
Updated: March 6, 2018, 9:02 PM IST
അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടായിസം: മൂന്നു പേർ അറസ്റ്റിൽ
Gowthamy GG
Updated: March 6, 2018, 9:02 PM IST
കൽപ്പറ്റ: സദാചാര ഗുണ്ടായിസത്തിന് ഇരയായ നിരവധിപേർ കേരളത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാവുകയാണ് രണ്ട് പെൺമക്കളുടെ അച്ഛനായ മുട്ടിൽ അമ്പുകുത്തി സുരേഷ് ബാബുവും. ബിരുദത്തിനും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കൾക്കൊപ്പം സുരേഷ് ബാബു രാത്രി ബസ് നോക്കി നിന്നതാണ് സദാചാരഗുണ്ടകളെ ചൊടിപ്പിച്ചത്. അതേസമയം സുരേഷ് ബാബുവിനെയും മക്കളെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായിട്ടുണ്ട്.

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം ഫെബ്രുവരി 28ന് രാത്രി ബസ് കാത്തുനിൽക്കുമ്പോഴാണ് സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. രാത്രിയിൽസർവിസ് നടത്തുന്ന ഒട്ടോറിക്ഷ ഡ്രൈവർമാർ ഭീഷണിപ്പെടുത്തി അപമാനിച്ചുവെന്നാണ് സുരേഷ്ബാബുവിന്റെ പരാതി. ചെറുപ്പക്കാരികളായ പെൺകുട്ടികൾക്കൊപ്പം എന്താടോ ഇവിടെ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഓട്ടോഡ്രൈവർമാർ ചോദ്യം ചെയ്തതെന്ന് സുരേഷ് ബാബു പറഞ്ഞു. കൂടെയുള്ളത് മക്കളാണെന്ന് പറഞ്ഞപ്പോൾ തെളിവു നൽകാൻ ആവശ്യപ്പെട്ടുവെന്നും സുരേഷ് ബാബു പറയുന്നു.

കുട്ടികള്‍ കരഞ്ഞിട്ടുപോലും ഇവർ വെറുതെ വിട്ടില്ലെന്ന് സുരേഷ് ബാബു പറഞ്ഞു. ചോദ്യം ചെയ്യൽ നീണ്ടതോടെ പൊലിസ് സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന ആക്ഷേപം ഉണ്ട്. പിന്നീട് ബംഗളൂരുവിൽ നിന്നും തിരിച്ചത്തി കൽപ്പറ്റ പൊലിസിൽ പരാതി നൽകി.

ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരിൽ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൽപ്പറ്റ അമ്പിലേരി ചെളിപ്പറമ്പിൽ വീട്ടിൽ ഹിജാസ്, പുഴമുടി എടകുനി ലക്ഷം വീട്ടിൽ പ്രമോദ്, കമ്പളക്കാട് പള്ളിമുക്ക് കൊള്ളപ്പറമ്പിൽ വീട്ടിൽ അബ്ദുൾ നാസർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു.
First published: March 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍