• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തൃശൂരിന് ഇനി പൂരലഹരി

News18 Malayalam
Updated: April 19, 2018, 1:07 PM IST
തൃശൂരിന് ഇനി പൂരലഹരി
News18 Malayalam
Updated: April 19, 2018, 1:07 PM IST
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തിൽ ആദ്യം കൊടിക്കൂറ ഉയരുന്നതോടെ സാംസ്കാരിക തലസ്ഥാനം പൂരാവേശത്തിലാവും.ഘടക പൂരങ്ങൾക്കായി മറ്റുക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും.

പൂരാവേശത്തിന് കൊടിയേറുകയാണ്. ഇനിയുള്ള ഏഴു നാളുകൾ താള മേള ദൃശ്യവിസ്മയങ്ങളുടെ വാശിപ്പൂരം. തിരുവമ്പാടി ശ്രീ കൃഷണ ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. രാവിലെ 11 .30നും 12നും മദ്ധ്യേയാണ് തിരുവമ്പാടിയിൽ കൊടിയേറുക. ഭൂമി പൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ ചാര്‍ത്തി ദേശക്കാരാണ് കൊടിമരം ഉയര്‍ത്തുക. 12 മണിയോടെ പാറമേക്കാവിലും കൊടിയേറ്റം നടക്കും. പാണികൊട്ടിന് ശേഷമാണ് പാറമേക്കാവിലെ കൊടിയേറ്റം. തുടർന്ന് മേളത്തിന്റെ അകമ്പടിയോടെ ദേവിയെ പുറത്തേക്കെഴുന്നള്ളിക്കും. ഘടക പൂരങ്ങൾക്കായി നെയ്തലക്കാവും കണിമംഗലവും ലാലൂരുമടക്കമുള്ള ക്ഷേത്രങ്ങളിൽ രാവിലെയും വൈകീട്ടുമായി കൊടിയേറ്റം പൂർത്തിയാകും. പൂരത്തിനായുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. പ്രദക്ഷിണ വഴിയായ സ്വരാജ് റൗണ്ടിൽ പന്തൽ നിർമാണം പുരോഗമിക്കുന്നു. ആനച്ചമയങ്ങളുടെ നിർമാണം ഭാഗികമായി പൂർത്തിയായി. അടുത്ത ബുധനാഴ്ചയാണ് പൂരം.
First published: April 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...