• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി താളമേള ദൃശ്യ വിസ്മയം; പൂരാവേശത്തോടെ തൃശൂർ


Updated: April 23, 2018, 7:12 PM IST
ഇനി താളമേള ദൃശ്യ വിസ്മയം; പൂരാവേശത്തോടെ തൃശൂർ

Updated: April 23, 2018, 7:12 PM IST
തൃശൂർ: പൂരപ്രേമികൾക്ക് ആവേശമായി താളമേള ദൃശ്യ വിസ്മയവുമായി ഇനിയുള്ള നാലു നാളുകൾ. പൂരത്തിന്റെ വരവറിയിക്കുന്ന സാംമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകിട്ട് ഏഴുമണിയോടെയാണ് സാംപിൾ വെടിക്കെട്ടിന് തുടക്കമാകുക. ഇതോടെ തൃശൂർ നഗരം തികച്ചും പൂരാവേശത്തിലേക്ക് കടക്കും. പുരം കെങ്കേമമാക്കാനുളള അവസാന വട്ട തിരക്കുകളാണ് അണിയറയിൽ. ശബ്ദ തീവ്രത കുറച്ച് വർണ്ണങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വെടിക്കെട്ട്.
കഴിഞ്ഞ വർഷത്തെ അതേ രീതിയിൽ തന്നെയാണ് ഇത്തവണയും സാമ്പിൾ വെടിക്കെട്ട് നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. സാമ്പിൾ വെടിക്കെട്ടിന് മുന്നോടിയായി കർശന സുരക്ഷയാണ് തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പൂരത്തിനായുള്ള അന്തിമഘട്ട പണികളും പുരോഗമിക്കുകയാണ്. നാളെയാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം.
First published: April 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍