• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യത; കേരളത്തിനു കാലാവസ്ഥാ മുന്നറിയിപ്പ്

news18
Updated: May 13, 2018, 1:39 AM IST
ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യത; കേരളത്തിനു കാലാവസ്ഥാ മുന്നറിയിപ്പ്
news18
Updated: May 13, 2018, 1:39 AM IST
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്. വൈകിട്ടോടെ ഇടിമിന്നലോടു കൂടിയ മഴ എത്തിയേക്കും.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലായിരിക്കും മഴ കനക്കുക. കേരളത്തില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയും മിന്നലും കാറ്റും ഉണ്ടാകുമെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കാറ്റിന് 50 മുതല്‍ 70 കിലോമീറ്റര്‍ വരെയായിരിക്കും മണിക്കൂറില്‍ വേഗം.

ഉത്തര്‍പ്രദേശ്, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയും കാറ്റും ലഭിക്കും.
First published: May 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍