ക്യാമറ ട്രാപ്പ് ഉപയോഗിക്കാതെ കടുവകളുടെ കണക്കെടുപ്പ്
news18
Updated: February 10, 2018, 3:49 PM IST
news18
Updated: February 10, 2018, 3:49 PM IST
കുമളി: പെരിയാര്‍ കടുവാസങ്കേതത്തിലെ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ക്യാമറ ട്രാപ്പ് ഇല്ലാതെയാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. 59 ബ്ലോക്കുകളായി തിരിച്ചാണ് ഒന്‍പത് വരെ കണക്കെടുപ്പ് നടത്തുന്നത്. വിദഗ്ദ്ധ പരിശീലനം ലഭിച്ച 198 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നുണ്ട്. ഓരോ ബ്ലോക്കിലെയും കണക്കെടുപ്പിന് മൂന്നു ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. കടുവകള്‍ക്കൊപ്പം മറ്റു മാംസ ഭോജികളുടേയും അവയുടെ ഇരമൃഗങ്ങളുടേയും സാന്നിധ്യവും എണ്ണവും ഇതോടൊപ്പം തിട്ടപ്പെടുത്തും. 2004 മുതല്‍ ക്യാമറ ട്രാപ്പ് ഉപയോഗിച്ചായിരുന്നു കടുവകളുടെ കണക്കെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ക്യാമറ ട്രാപ്പ് ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
ആദ്യത്തെ മൂന്നുദിവസം കടുവാ ഉള്‍പ്പെടെയുള്ള മാംസഭോജികളുടെയും ഇരകളുടെയും സാന്നിധ്യം രേഖപ്പെടുത്തും. നാലും അഞ്ചും ദിവസങ്ങളിൽ രണ്ട് കിലോമീറ്റർ വീതം നേർരേഖയിൽ കടുവയുടെ ജീവചര്യ നിരീക്ഷിക്കും. രണ്ടു കിലോമീറ്റര്‍ നേര്‍രേഖയില്‍ പല ഭാഗങ്ങളായി തിരിച്ച് ഓരോ 400 മീറ്ററിലും ലഭിക്കുന്ന വന്യമൃഗങ്ങളുടെ കാഷ്ഠം, കാലടയാളം, തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ എന്നിവ ശേഖരിക്കും. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ ഇരജീവികളുടെ എണ്ണം രേഖപ്പെടുത്തും.
കണക്കെടുപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ എം.എസ്.ടി.ആര്.ഐ.പി.ഇ.എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന് ശേഖരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കു കൈമാറും.

Loading...