സ്നേഹപൂർവം വിദ്യാലയത്തിലേക്ക് മന്ത്രിയും
news18
Updated: April 17, 2018, 1:06 AM IST
news18
Updated: April 17, 2018, 1:06 AM IST
തൃശൂർ: സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി. സ്നേഹപൂര്‍വ്വം വിദ്യാലയത്തിലേക്ക് എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തൃശൂർ പുതുക്കാട് മണ്ഡലത്തിൽ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ലക്ഷ്യം വെച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
അവിട്ടപ്പിള്ളി കണ്ണിശേരി ദിലീപിന്റെ വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്. വീട്ടിലേക്ക് എത്തിയ മന്ത്രിയെ, ദിലീപിന്റെ മകള്‍ മൈഥിലി കണിക്കൊന്നപൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്.
കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വീടുകൾ സന്ദർശിക്കവെ മന്ത്രി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ നിന്ന് മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം രക്ഷിതാക്കളോടു പറഞ്ഞു.
അവധിക്കാലമായതിനാല്‍ നിരവധി കുട്ടികളും മന്ത്രിയെ കാണാനായി എത്തിയിരുന്നു. സെല്‍ഫി എടുക്കണമെന്ന കുട്ടികളുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു.

Loading...
Loading...