• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോഷ്ടാവെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

Gowthamy GG
Updated: February 23, 2018, 4:41 PM IST
മോഷ്ടാവെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
Gowthamy GG
Updated: February 23, 2018, 4:41 PM IST
പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മനോവൈകല്യമുള്ള ആദിവാസി യുവാവ് മധുവാണ് മരിച്ചത്. അട്ടപ്പാടി കടുകുമണ്ണ മല്ലന്റെ മകനാണ് മധു.

മുക്കാലിക്കടുത്ത് ചാക്കിൽ അരിയുമായി കണ്ട മധുവിനെ നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. തുടർന്ന് പൊലീസിന് കൈമാറി. സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ മധു ജീപ്പിൽവച്ച് പലതവണ ഛർദിക്കുകയും മലമൂത്ര വിസർജനം
നടത്തുകയും ചെയ്തു. തുടർന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നാളുകളായി പ്രദേശത്തെ കടകളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇത് ചെയ്തത്

മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ മധുവിനെ പിടിച്ചുവച്ച് മർദിച്ചത്. മുക്കാലിയിലെ വനാതിർത്തിൽ പാറക്കെട്ടിനുള്ളിലാണ് മധു കഴിഞ്ഞിരുന്നത്.

മധുവിനെ പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മധുവിന്റെ മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മധുവിനെ മർദിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
First published: February 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍