'കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്ന് കള്ളനെന്ന് പറഞ്ഞ് മർദിച്ചു'
Gowthamy GG
Updated: February 23, 2018, 11:41 PM IST

പാലക്കാട്: അട്ടപ്പാടിയിൽ ജനക്കൂട്ടത്തിന്റെ മർദനത്തിൽ കൊല്ലപ്പെട്ട മധുവിൻറെ മൊഴി പുറത്ത്. ജനക്കൂട്ടം തന്നെ മർദിച്ചുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പൊലീസിനോട് പറഞ്ഞു. കാട്ടിൽ നിന്ന് തന്നെ പിടിച്ചു കൊണ്ട് വന്നതാണെന്നും കള്ളനെന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തെന്നും മധു പറഞ്ഞിട്ടുണ്ട്. എഫ്ഐആറിൽ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൊഴി നല്കി അധികം കഴിയുന്നതിന് മുമ്പ് മധു മരിക്കുകയായിരുന്നു.
ഏഴ് പേർ തന്നെ മർധിച്ചെന്നാണ് മധുവിന്റെ മൊഴി. മര്‍ദിച്ചവരുടെ പേരും മധു പറഞ്ഞിട്ടുണ്ട്. ഹുസൈൻ, മത്തച്ചൻ, മനു, അബ്ദുൾ റഹ്മാൻ, അബ്ദുൾ ലത്തീഫ്, അബ്ദുൾ കരീം, എ പി ഉമ്മൻ, എന്നിവരാണ് മധുവിനെ മർദിച്ചതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിലാണ്. മധുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി എഐആറിൽ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം മധുവിന്റെ പോസ്റ്റ്മോർട്ടം ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതിഷേധത്തെ തുടർന്ന് മൃതദേഹം എത്തിക്കാൻ വൈകിയിരുന്നു. സമയം കഴിഞ്ഞതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം ശനിയാഴ്ചത്തേക്ക് മാറ്റിയത്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തുമെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാർ പറഞ്ഞു.

Loading...