• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെൺകുട്ടികൾ കൂടുതൽ പഠിച്ചത് പാരയായെന്ന് പുരനിറഞ്ഞ പുരുഷൻമാർ!


Updated: April 26, 2018, 4:52 PM IST
പെൺകുട്ടികൾ കൂടുതൽ പഠിച്ചത് പാരയായെന്ന് പുരനിറഞ്ഞ പുരുഷൻമാർ!

Updated: April 26, 2018, 4:52 PM IST
കാസർകോട്: വധുവിനെ കിട്ടാതെ പുരനിറഞ്ഞുനിൽക്കുന്ന പുരുഷന്മാർക്കായി കാസർഗോഡ് മടിക്കൈയിലെ കുടുംബശ്രീ സംഘടിപ്പിച്ച സംവാദ സംഗമ പരിപാടി വേറിട്ട അനുഭവമായി. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് പുരനിറഞ്ഞ പുരുഷന്മാർ എന്ന സംഗമം സംഘടിപ്പിച്ചത്.

പെൺകുട്ടികളിൽ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് മടിക്കൈ കുടുംബശ്രീയുടെ പുതിയ ഉദ്യമം. പുര നിറഞ്ഞു നിൽക്കുന്ന പുരുഷൻമാർ എന്ന പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെൺകുട്ടികളെ കിട്ടാനില്ലാതെ വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന നിരവധി പുരുഷൻമാർ പരിപാടിയിൽ പങ്കടുത്തു. പരിപാടിയുടെ ഭാഗമായി ചർച്ചകളും സെമിനാറും നടന്നു. പെൺകുട്ടികളുടെയും രക്ഷിതാക്കളുടെയും വിവാഹ സങ്കൽപ്പങ്ങൾ മാറിയതാണ് കാരണമെന്ന് ചില ചെറുപ്പക്കാർ പ്രതികരിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണ് പ്രശനമെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

മേക്കാട്ട് സ്‌കൂളിൽ നടന്ന സംഗമത്തിൽ പി കെ സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍